0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 766
ഇരുപ്പ്... പെട്ടന്ന് ഇരുട്ടിനെ ഭേദിച്ചുകൊണ്ട് ഒരാൾ നടന്നു വരുന്നു...
രേഷ്മ പുറത്തേക്ക് ഓടി ചെന്നു... സജീഷ് അവൾ വരുന്നത്‌ കണ്ടതും വേഗം നടന്ന് അവളുടെ അടുത്തേക്ക് വന്നു... അവന്റെ നനഞ്ഞ മുണ്ടും ഷർട്ടും ദേഹത്ത് ഒട്ടി കിടക്കുന്നുണ്ട്... മുട്ടിന്റെ പിൻഭാഗം എവിടെയോ ഉരഞ്ഞ് പൊട്ടി ചോര വരുന്നുണ്ട്... അപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു... രേഷ്മ പ്രതീക്ഷയോടെ തന്റെ ഭർത്താവിനെ നോക്കി.. " പേടിക്കണ്ട... " ആ കുട്ടിക്ക് ഒന്നും പറ്റിട്ടില്ല... " രേഷ്മയുടെ മനസ്സിൽ സന്തോഷം ഉറഞ്ഞു പൊട്ടി... അവൾ ഗാഢമായി സജീഷിനെ പുണർന്നു... അവളുടെ സർവ്വ അംഗങ്ങളും അവനെ ചുംബിച്ചു നിന്നു... എന്നും ആഗ്രഹിക്കാറുള്ള ഒരു സ്വപ്നം, അവളുടെ ഒരു ആലിംഗനം ഇന്ന് രാത്രി അത് പൂവണിഞ്ഞിരിക്കുന്നു അവന്റെ നനഞ്ഞ ശരീരത്തിലെ ഞെരമ്പുകളിലൂടെ ചുടുരക്തം പ്രവഹിക്കാൻ തുടങ്ങി... ആതെ തന്നെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു... അവന്റെ മനസ്സ് പറഞ്ഞു... " സജീഷ് അവളെ വീട്ടിലേക്ക് നടത്താൻ വേണ്ടി കൈകളിൽ പിടിച്ചു... സമ്മതിക്കുന്നില്ല... അവൾ ഒന്നുകൂടി മുറുകെ പുണരുകയാണ് ചെയ്തത്.... സജീഷിന്റെ മുഖത്ത് സന്തോഷവും ആദിയും നിറഞ്ഞു നിന്നു... " അവൾ ഈ നിമിഷം ആസ്വദിക്കുകയായിരിക്കണം..." ആസ്വദിക്കട്ടെ... " ഈശ്വരാ ഈ ലോകത്ത് ഞാനും എന്റെ പെണ്ണും മാത്രം ആയിരുന്നെങ്കിൽ... " " രേഷ്മക്കുട്ടി... മതി വാ അകത്തേക്ക് പോവാം... " അവൻ സ്നേഹത്തോടെ വിളിച്ചു... അവൾ പതിയെ കൈ അയച്ചു... ഒരു ചെറു നാണം അവളിൽ തുളുമ്പി നിന്നിരുന്നു... സജീഷ് അവളുടെ കൈ പിടിച്ച് വീട്ടിലേക്ക് നടന്നു... " അമ്മ ഉമ്മറത്ത് തന്നെ കസേരയിൽ

💬 Comments

View all comments