Chapter Title : കുറ്റബോധം 16 [Ajeesh] [Climax]
നിന്നും മറുപടി ഒന്നും വന്നില്ല...
രേഷ്മക്ക് തന്റെ തല പൊട്ടിപോകുന്ന പോലെ തോന്നി തുടങ്ങി...
" അവൾ അമ്മയുടെ കാല് പിടിച്ചു കരഞ്ഞു ... "
" അമ്മേ എന്നോട് ക്ഷമിക്ക്... "
കസേരയിൽ ഇരിക്കുന്ന അമ്മയുടെ രണ്ട് കാലും വട്ടം പിടിച്ചു
" സോറി...
ഞാൻ മനപ്പൂർവ്വം അല്ല...
ഒരു ...
ഒരു മിനിറ്റ് നേരത്തെ എത്താത്തതിന്റെ പേരിൽ ആ കുട്ടിക്ക് എന്തെലും പറ്റിയാൽ പിന്നെ എനിക്ക് ഈ ജീവിതത്തിൽ ഉറങ്ങാൻ പറ്റില്ല അമ്മേ... "
രേഷ്മ എങ്ങലോടെ കരഞ്ഞു പറഞ്ഞു...
" മോളെ... അത് സാരല്യ...
അമ്മേടെ കുട്ടി എണീക്ക്... "
അമ്മയുടെ വാക്കുകൾ അവളെ കൂടുതൽ കരയിപ്പിച്ചു...
" അമ്മേ....
വേണ്ടപ്പെട്ടവർ നഷ്ടപ്പെടണ വേദന എനിക്കറിയാം...
നന്നായി അറിയാം... "
ആ കുട്ടിക്ക് ഒന്നും പറ്റാതിരിക്കാൻ ഉള്ള ആദിയില് ഞാൻ പറഞ്ഞു പോയതാ... "" മതി... ഇനി അതിനെ കുറിച്ച് ഒന്നും പറയണ്ട... "
ആ കുട്ടിക്ക് ഒന്നും പറ്റില്ല...
എന്റെ മോള് സമാധാനപ്പെട് "
അമ്മ അവളെ ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു...
രാത്രി നേരം വല്ലാതെ വൈകാൻ തുടങ്ങി...
രേഷ്മ പ്രതീക്ഷയോടെ തന്റെ ഭർത്താവിനെ കാത്തിരുന്നു...
നിലാവിന്റെ ലാഞ്ചന പോലും ഇല്ല...
എങ്ങും ഇരുട്ട്...
വല്ലാത്ത കൂരിരുട്ട് വ്യാപിച്ചിരിക്കുന്നു...
ഒരില പോലും അനങ്ങുന്നില്ല...
ആകെ ഒരു നിശബ്ദത...
'അമ്മ കസേരയിൽ ഇരുന്ന് ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു...
അമ്മയെ കത്തിരിപ്പിക്കാതെ പോയി കിടക്കാൻ പറയാമായിരുന്നു എന്ന് അവൾക്ക് തോന്നി...
ഇനിയിപ്പോ എണീപ്പിക്കണ്ട...
ഉറങ്ങട്ടെ...
" അവൾ വീണ്ടും വഴിയിലേക്ക് കണ്ണും നട്ട് ഇരുന്നു...
ഒരേ
💬 Comments
View all comments