Chapter Title : കുറ്റബോധം 16 [Ajeesh] [Climax]
ഒരു ജീവൻ ആണ് അവിടെ കിടന്ന് പിടയുന്നത്... "
" അപ്പഴാണോ ഈ വക വർത്താനം പറയണേ... ??? "
'അമ്മ എന്തോ പറയാൻ വന്നതും സജീഷ് അത് തടഞ്ഞു...
" ചെല്ല്....
ചെല്ല് സജീഷേട്ടാ...
വേറെ ഒന്നും ഞാൻ ഈ ജീവിതത്തിൽ ആവശ്യപ്പെടില്ല...
വേഗം പോ... "
അവൻ ഒരിക്കൽകൂടി അമ്മയെ നോക്കി...
" പിന്നെ ഇറങ്ങി ഓടി... "
അവൾ കണ്ണുകൾ തുടച്ച് ഉമ്മറപ്പാടിയിൽ കുത്തിയിരുന്നു...
" അവളുടെ കടുത്ത മറുപടി അമ്മയുടെ മനസ്സ് വേദനിപ്പിച്ചിട്ടുണ്ട് എന്ന് അവൾക്ക് ഉറപ്പായിരുന്നു...
എങ്കിലും ഇപ്പോൾ അവൾക്ക് അത് ഒരു വിഷയമേ ആയിരുന്നില്ല...
മനസ്സ് മുഴുവൻ ആ ജീവന്റെ അവസാന പിടച്ചിൽ ആയിരുന്നു...
എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന നിസ്സഹായതയുടെ വേദന ആയിരുന്നു...
" അവന് ഇതൊന്നും ശീലം ഇല്ലാത്തതാ... "
കണ്ടവരുടെ ഒക്കെ ജീവിതത്തിൽ നമ്മൾ എന്തിനാ ഇടപെടണെ??
കടുത്ത ശബ്ദത്തിൽ പുറകിൽ നിന്നും അമ്മ പറഞ്ഞു...
അവനെ ഒരു ആപത്തിലേക്ക് പറഞ്ഞു വിട്ട പോലെ ആ മനസ്സ് വേവലാതിപ്പെട്ടു
രേഷ്മക്ക് എങ്ങനെ മറുപടി കൊടുക്കണം എന്ന് പോലും അറിയില്ലായിരുന്നു...
" എങ്കിലും ഇപ്പോൾ അമ്മയോട് താൻ ദേഷ്യം കാണിച്ചാൽ അത് ഉണ്ടാക്കുന്ന വിദ്വേഷം ഈ ജീവിതത്തിൽ പിന്നെ മാറില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു...
അത് മനസ്സിലാക്കാൻ ഉള്ള വിവേകം അവൾക്ക് ഉണ്ടായി...
" അവൾ അമ്മയുടെ മുൻപിൽ എന്നും ഒരു മോശം സ്ത്രീ ആയി മാറും "
" ഏട്ടന് ഒന്നും പറ്റില്ല അമ്മേ... "
വളരെ ശാന്തയായി അവൾ പറഞ്ഞു...
അമ്മയിൽ
💬 Comments
View all comments