Chapter Title : കുറ്റബോധം 6 [Ajeesh]
രേഷ്മ അപ്പോഴും മരച്ചുവട്ടിൽ നിൽക്കുന്ന ചുരുണ്ട മുടിയുള്ള, വെള്ളാരംകണ്ണുകളുള്ള ആ ചെറുപ്പക്കാരനെ തന്നെ നോക്കി നിൽക്കുകയായിരുന്നു... പലപ്പോഴും അറിയാത്ത പോലെ അവൻ തന്നെ നോക്കുന്നുണ്ടോ??? ഉണ്ട്... അവൾ സ്വയം തന്നെ ഒന്ന് നോക്കി... ഹമ്മം കുഴപ്പമില്ല... മഴ നനഞ്ഞത് കൊണ്ട് ഡ്രസ്സ് ഒക്കെ ആകെ ഒട്ടിക്കിടക്കുകയാണ്... ഇപ്പോൾ നോക്കുന്നവർക്കൊക്കെ തന്റെ അംഗലാവണ്യം കണ്കുളിർക്കെ കാണാം... അവന്നോക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല.... മറ്റൊരു സാഹചര്യത്തിൽ ആയിരുന്നെങ്കിൽ ഒരുപക്ഷേ താൻ വസ്ത്രം ഉണങ്ങുന്നത് വരെ പുറത്തേക്ക് പോലും ഇറങ്ങില്ല എന്ന് അവൾ ഓർത്തു... പക്ഷെ ഇപ്പോൾ എന്തുപറ്റി എനിക്ക്... "രേഷ്മേ ഇതിപ്പോഴും ഒരു വൺ വേ ലൗ ആണ്... നീ അതിരുകടക്കുന്നു...." അവൾ ചിരിച്ചുകൊണ്ട് തലതാഴ്ത്തി.... മരച്ചുവട്ടിൽ അവൻ നിന്നിരുന്നത് വല്ലാത്ത ഒരു അവസ്‌ഥയിലായിരുന്നു ... ആരാണാ പെണ്കുട്ടി എന്നറിയാൻ അവന്റെ മനസ്സും തുടിച്ചു... അവളെ നോക്കുമ്പോൾ തന്റെ നെഞ്ചിടിപ്പ് കൂടുന്നത് പോലെ അവന് തോന്നി... വല്ലാത്ത ഒരു ആകർഷണം... അവളെ തന്നെ ഇങ്ങനെ തുറിച്ചു നോക്കി നിന്നാൽ അവൾ തന്നെ തെറ്റുദ്ധരിച്ചേക്കുമോ എന്നവൻ ഭയപ്പെട്ടു... അതുകൊണ്ട് ഇടംകണ്ണിട്ട് ഒരു കള്ളത്തരത്തോടെ അവളെ അവൻ സസൂക്ഷ്മം നോക്കിനിന്നു.... മഴയെ ശ്രമകരമായി തടഞ്ഞു നിർത്തുന്ന ആ വടവൃക്ഷത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോഴും മറ്റൊന്നിലേക്കും തന്റെ ചിന്ത മാറാത്തത് അവനെ അതിശയിപ്പിച്ചു... മുന്പൊരിക്കലും അവളെക്കാൾ ആകർഷണം ഉള്ള ഒന്നും താൻ കാണാത്ത പോലെ..... അതെ.... ഞാൻ കണ്ടിട്ടില്ല... ദേവതയാണ് അവൾ.... മഴയിൽ കുതിർന്ന കാർകൂന്തൽ അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്നുണ്ടായിരുന്നു, അത് അവൾക്ക് ഒരു പ്രത്യേക ആകർഷണം തന്നെ ആണെന്ന് അവൻ മനസ്സിലാക്കി... അറിയാതെ
💬 Comments
View all comments