Chapter Title : കുറ്റബോധം 6 [Ajeesh]
അവന്റെ മനസ്സിൽ മണിച്ചത്രത്താഴ് സിനിമയിൽ നാഗവല്ലിയെ പറ്റി പാടുന്ന വരികൾ ഓർമ്മ വന്നു.... അംഗനമാർ മൗലിമണി... തിങ്കളാസ്യെ ചാരുശീലേ... ഓരോ വരികളും അവൾക്കായി എഴുതിയ പോലെ... എന്തിനാണ് അവൾ തന്നെത്തന്നെ ഇങ്ങനെ നോക്കി നിൽക്കുന്നത്..., ഇതൊന്നും ഏറ്റുവാങ്ങാൻ മാത്രം സൗന്ദര്യമോ കഴിവോ ഉള്ള ഒരു പയ്യൻ ഒന്നും അല്ല താൻ, എന്നായിരുന്നു അവൻ സ്വയം കരുതിയിരുന്നുയത്.... അപ്പൊ ഞാൻ തരക്കേടില്ല... അവൻ വീണ്ടും അവളെ ഇടംകണ്ണിട്ട് നിരീക്ഷിക്കാൻ തുടങ്ങി... ഇപ്പോഴും അവളുടെ ചാമ്പക്ക പൊലിരിക്കുന്ന ചുണ്ടുകൾ എന്തിനോ വേണ്ടി വിറ കൊള്ളുന്നുണ്ടായിരുന്നു..... ഭഗവാനെ കണ്ട്രോൾ തരണേ... അവൻ വെറുതേ പ്രാർത്ഥിച്ചു.... അവൾ നാണത്താൽ ചുവന്നു തുടുത്തു... പെട്ടന്ന് അവന്റെ അരികിലേക്ക് ആരോ നടന്നു വരുന്നത് പോലെ അവൾക്ക് തോന്നി... രേഷ്മ അവർക്ക് നോക്കിയാൽ കാണാൻ പറ്റാത്ത വിധം മറഞ്ഞു നിന്നു.... തന്റെ കോലം അങ്ങനെ ആണെന്ന ബോധം അവർക്കുണ്ടായിരുന്നു..... അപ്പോഴാണ് ആൻസി ഒരു ടവ്വൽ വച്ച് തല തോർത്തുന്നത് അവൾ ശ്രദ്ധിച്ചത്.... " എടി മഹാപാപി ഞാൻ ഇവിടെ കുളിച്ച് നിൽക്കുന്നത് കണ്ടിട്ട് ഒന്ന് മൈൻഡ് പോലും ചെയ്തില്ലല്ലോ നീ...." "ദേ പെണ്ണേ... ചുമ്മാ എന്റെ വായിലിരിക്കുന്നത് കേൾക്കേണ്ട...." എന്തായിരുന്നു ഭാവാഭിനയം.... പാച്ചാളം ഭാസിയുടെ മകൾ ആണോ നീ എന്നുവരെ ഞാൻ സംശയിച്ചു.... വീണല്ലേ!!!!!! ആൻസി കളിയാക്കികൊണ്ട് പറഞ്ഞു.... അവളുടെ വാക്കുകൾ രേഷ്മയെ വീണ്ടും വീണ്ടും പുളകം കൊള്ളിച്ചു.... അവൾ സന്തോഷം അടക്കാൻ പറ്റാതെ നാണിച്ചു... പിടിച്ചുനിർത്താൻ കഴിയാതെ ഒരു പുഞ്ചിരി അവളിൽ നിറഞ്ഞു നിന്നിരുന്നു.... "ഓ.... എനിക്ക് വയ്യ..." ഇതിനി എവിടെ ചെന്ന് നിൽക്കുമോ എന്തോ..."
💬 Comments
View all comments