Chapter Title : കുറ്റബോധം 6 [Ajeesh]
അന്സിയുടെ മുൻപിൽ പിടിക്കപ്പെട്ടത്തിൽ അവൾക്കു അതിശയം ഒന്നും ഇല്ലായിരുന്നു... ഇത് ആദ്യമായല്ല അവൾ തന്നെ തിരിച്ചറിയുന്നത്.... എങ്കിലും തന്റെ ഉറ്റ സുഹൃത്തിനെ അഭിമുഖികരിക്കാൻ സാധിക്കാതെ അവൾ വീണ്ടും രാഹുലിന് നേരെ തിരിഞ്ഞു..... മഴ തോർന്നിരുന്നു.... ഓഡിറ്റോറിയത്തിൽ നിന്നും കുട്ടികൾ ബാഗും തൂക്കി മെയിൻ ഗേറ്റിലേക്ക് നടക്കുന്നത് അവൾ തന്റെ ഒരു വിദൂര ദൃശ്യം പോലെ കണ്ടു... അവൻ ഇപ്പോഴും അവളെ പ്രതീക്ഷിച്ചെന്ന പോലെ നിൽക്കുകയാണ്.... തന്നെ കണ്ടതും അവനിലുണ്ടായ ഭാവമാറ്റങ്ങൾ കണ്ട് അവളുടെ മേലാകെ കുളിരുകോരി.... അവൻ എന്നെ ആവേശത്തോടെ തന്റെ സുഹൃത്തിന് കാണിച്ചു കൊടുക്കുകയാണ്.... രേഷ്മക്ക് വല്ലാത്ത ജാള്യത തോന്നി... തന്റെ സൗന്ദര്യത്തിൽ തൃപ്തിവരാതെ അവൾ വീണ്ടും വീണ്ടും പരിശോധിക്കാൻ തുടങ്ങി..... തന്നെ കണ്ടതും സുഹൃത്ത് അവനോട് എന്തോ പറയാൻ തുടങ്ങിയത് അവളുടെ വ്യഗ്രത വർദ്ധിപ്പിച്ചു... എന്തോ അവന്റെ മുഖത്ത് ഒരു പുച്ഛഭാവം ഉള്ളതായി അവൾക്ക് തോന്നി... പെട്ടനായിരുന്നു രാഹുലിന്റെ പ്രസാദം നിറഞ്ഞ മുഖം മാറി വിഷാദഛായ നിഴലിച്ചത്.... അത് അവളെ നടുക്കി... അരുതാത്തത് എന്തോ കേട്ടത് പോലെ അവൻ രേഷ്മയെ നോക്കി..." താൻ നിന്നിടത്ത് നിന്നും താൻ സ്വയം ഉരുകി ഒലിക്കുന്നത് പോലെ അവൾക്ക് തോന്നി....... അവനോട് എന്തായിരിക്കും ആ ചെറുക്കൻ പറഞ്ഞിരിക്കുക എന്ന് കൃത്യമായി അറിയില്ലെങ്കിലും അതിനെ കുറിച്ച് ഒരു ഏകദേശരൂപം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു... കോളേജ് മുഴുവൻ തനിക്കുള്ള കുപ്രസിദ്ധി അവൾക്കും നന്നായി അറിയാവുന്നതാണ്... താൻ ചെയ്യുന്നത് തെറ്റായിപ്പോയോ അവൾ ചിന്തിച്ചു.... അന്നാദ്യമായി അടങ്ങി ഒതുങ്ങി നടക്കാമായിരുന്നു എന്ന് അവൾക്ക് തോന്നിപ്പോയി.... "ച്ചേ ഒന്നും വേണ്ടായിരുന്നു..." അവൾ അറിയാതെ പറഞ്ഞു... അതുവരെ
💬 Comments
View all comments