0%

Chapter Title : കുറ്റബോധം 6 [Ajeesh]

Author : Ajeesh Read All Parts 292

അവൾ അനുഭവിച്ചിരുന്ന ആനന്ദം ആ നിമിഷം മുതൽ ഇല്ലാതായി... പിന്നീട് അധികനേരം അവിടെ നിന്നു രംഗം കൂടുതൽ വഷളാക്കാൻ അവൾക്ക് തോന്നിയില്ല... അവൾ അന്സിയുടെ കൂടെ വേഗം നടന്നകന്നു.... ദിവസങ്ങൾ കടന്നുപോയി ആർട്‌സ് ഡേ സ്വന്തമാക്കിയ ആഘോഷം കോളേജ് മുഴുവൻ തകൃതിയായി നടന്നു... ഒരു ആഴ്ച്ചയോളം ഇതും പറഞ്ഞു മറ്റു ഡിപ്പാർട്ട്‌മെന്റുകളുമായി നടന്നു അലമ്പുണ്ടാക്കാൻ കമ്പ്യുട്ടർ സയൻസ് വിദ്യാർത്ഥികൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല... സീനിയർ ജൂനിയർ വ്യത്യാസം ഇല്ലാതെ അവർ എല്ലാവരും അതിൽ ആനന്ദം കണ്ടെത്തി.... സിയാദും വിഷ്ണുവും അതിനുവേണ്ടി മാത്രമാണ് കോളേജിലേക്ക് വരുന്നത് എന്നുപോലും പലർക്കും തോന്നിപ്പോയിരുന്നു.... അവർക്ക് സ്ഥിരം ഇരയാകാൻ കുറച്ച് പേർ അവിടെ ഉണ്ടായിരുന്നുതാനും... അപ്പോഴും ഒരാൾ മാത്രം അവരിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നടക്കാൻ തുടങ്ങി... രേഷ്മ... അവന്റെ അവഗണന അവളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.... ഇഷ്ടമുള്ളതൊക്കെ സ്വന്തമാക്കാനുള്ള അവളുടെ വാശി അവളുടെ ദൃഢനിശ്ചയത്തിന് കരുത്ത് പകർന്നു.... അന്നത്തെ സംഭവത്തിന് ശേഷം രേഷ്മ പലപ്പോഴും രാഹുലിനെ കാണാനുള്ള സാഹചര്യം നോക്കി നടകുമായിരുന്നു...... ഒറ്റക്ക് പോകൻ ഉള്ള മടി കൂടുമ്പോൾ ആൻസിയേയും കൂട്ടിയാണ് പോകാറുള്ളത്... അവന്റെ ക്ലാസ്സ് റൂമിനു മുൻപിൽ, ഗ്രൗണ്ടിലെ മരത്തണലിൽ, ഇതുവരെ അവൾ കാലെടുത്തു കുത്താത്ത കാന്റീനിൽ... എല്ലായിടത്തും ഇപ്പോൾ അവൾ എത്താൻ തുടങ്ങി.... എല്ലാം അവന് വേണ്ടി... ഒന്നുകാണാൻ വേണ്ടി... ആൻസി മടി പിടിച്ച് അവൾക്ക് കൂട്ട് പോയില്ലെങ്കിൽ പോലും രേഷ്മ ഒറ്റക്ക് പോവൻ തുടങ്ങി... പതിയെ ആൻസിക്കും അത് ബോധ്യമായി .... അവൾ അഗാധമായ പ്രണയത്തിൽ അകപ്പെട്ടിരിക്കുന്നു ... രാഹുൽ പലപ്പോഴും രേഷ്മയെ ശ്രദ്ധിച്ചുവെങ്കിലും ആ നോട്ടത്തിന്റെ ആയുസ്സ്

💬 Comments

View all comments