0%

Chapter Title : കുറ്റബോധം 6 [Ajeesh]

Author : Ajeesh Read All Parts 293

വളരെ കുറിച്ചായിരുന്നു.... ഒരു നിമിഷത്തെ ദൈർഘ്യം പോലും അതിന് ഉണ്ടായിരുന്നില്ല... അവൻ സ്വയം ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.... ഇത്രത്തോളം തന്റെ മനസ്സ് വേദനിച്ച നിമിഷം മുൻപെങ്ങും ഉണ്ടായിട്ടില്ല എന്ന് അവൾ മനസ്സിലാക്കി... അത്രക്ക് മോശമാണോ ഞാൻ... ഞാൻ മാറേണ്ടിയിരിക്കുന്നു ... അവനു വേണ്ടി ഞാൻ എന്റെ എല്ലാ ഇഷ്ടങ്ങളും ചിലപ്പോൾ വേണ്ടന്നു വെക്കേണ്ടി വരും.... എന്നാലും കുഴപ്പമില്ല... അവളുടെ ഉറക്കം പാടെ നഷ്ടപ്പെട്ടിരുന്നു....... രാത്രികാലങ്ങളിൽ അവന്റെ ചിന്തകളിൽ അവൾ മുഴുകി... ആ നിമിഷം ഉണ്ടാകുന്ന ആനന്ദത്തിൽ അവൾ മതിമറന്നു... തന്റെ സന്തോഷം ചുമ്മാ കിടക്കയിൽ കാലിട്ടടിച്ചും, തുള്ളി ചാടിയും, കഴിഞ്ഞ പിറന്നാളിന് ശിവേട്ടൻ വാങ്ങിതന്ന ടെഡി ബിയർനെ തലോലിച്ചും എല്ലാം അവൾ ആഘോഷിച്ചു..... അവസാനം നാളെ അവനോട് എങ്ങനെ സംസാരിക്കാം എന്നെത്തിനെ കുറിച്ച് ആലോചിച്ച് അവൾ കണ്ണടക്കും.... ഇങ്ങനെയൊക്കെ ആണെങ്കിലും രേഷ്മയുടെ സ്വഭാവം വളരെ അധികം മാറിയിരുന്നു... അവൾ സിയാദിനോടും വിഷ്ണുവിനോടും പോലും അധികം സംസാരിക്കാതെ ഇരിക്കാൻ തുടങ്ങി... ആദ്യമെല്ലാം വീട്ടിലെ എന്തെങ്കിലും പ്രശ്നം കൊണ്ടായിരിക്കും മിണ്ടാത്തത് എന്നായിരുന്നു അവർ കരുതിയിരുന്നത്.... ദിവസങ്ങൾ പിന്നിടുമ്പോഴും അവൾക്ക് മാറ്റം കാണാതായപ്പോൾ ഒരു ദിവസം ഉച്ചഭക്ഷണ സമയത്ത് സിയാദ് കേറി ഇടപെട്ടു... " ഇന്നെന്താ കറി " സിയദിന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചശേഷം അവൾ തലതാഴ്ത്തികൊണ്ട് പറഞ്ഞു... " കൂർക്ക ഉപ്പേരി " അത് കേൾക്കാൻ കാത്തിരുന്നിട്ടെന്ന പോലെ സിയാദ് അവളുടെ പാത്രം എടുത്തുകൊണ്ട് പുറകിലേക്ക് ഓടി... അവനെ തടയാണെന്നോണം രേഷ്മ പെട്ടന്ന് എണീറ്റ് അവനോട് പ്രതികരിച്ചു... "ഡാ..." പക്ഷെ അത്രയും പറഞ്ഞപ്പോഴേക്കും അവൾ തന്റെ തല താഴ്ത്തി അവളുടെ

💬 Comments

View all comments