0%

Chapter Title : കുറ്റബോധം 6 [Ajeesh]

Author : Ajeesh Read All Parts 294

യഥാസ്ഥാനത്ത് ഇരുന്നു.... സിയാദും വിഷ്ണുവും അത് കണ്ട് അവളുടെ അടുത്തേക്ക് ചെന്നു... അവൾ ഇരിക്കുന്ന ബഞ്ചിന്റെ മുൻപിലുള്ള ഡെസ്കിൽ കയറി അവൾക്ക് അഭിമുഖമായി അവൾ ഇരുന്നു... " എന്താ നിന്റെ ഉദ്ദേശ്യം " കുറച്ച്‌ ദിവസം ആയല്ലോ ഈ ആളെ പൊട്ടനാക്കുന്ന പരിപാടി തുടങ്ങിട്ട്... " എന്താടി..." സിയദിന്റെ വാക്കുകളിൽ കാർക്കശ്യം നിറഞ്ഞു നിന്നു... അവളുടെ ഒഴിഞ്ഞുമാറ്റം അവനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു എന്ന് ആ ശബ്ദത്തിൽ നിന്നും വ്യക്തമായിരുന്നു... അവന്റെ വാക്കുകൾ രേഷ്മയിൽ വലിയ ചലനങ്ങൾ ഒന്നും ഉണ്ടാക്കിയില്ല എന്നത് സിയദിന്റെ മനസ്സിന്റെ താളം തെറ്റിക്കാൻ തുടങ്ങി... കാര്യങ്ങൾ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും അവളുടെ മാറ്റം ആൻസിയെയും വിഷമിപ്പിച്ചിരുന്നു... അവൾ സൗമ്യമായി രേഷ്മയോട് പറഞ്ഞു... "നീ ഇങ്ങനെ മിണ്ടാതെ ഇരിക്കുമ്പോ ഞങ്ങൾക്കൊന്നും സഹിക്കുന്നില്ല ഡാ..." എന്താണെങ്കിലും തുറന്ന് പറ... ഞങ്ങളുണ്ടാവും നിന്റെ കൂടെ... അത് പറയുമ്പോൾ അവളുടെ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു... രേഷ്മയുടെ മനസ്സ് പിടച്ചു... എന്നും എന്ത് കാര്യത്തിനും കൂടെ ഉണ്ടായിരുന്നവരാണ് ആ വാക്കുകൾ അവളുടെ കണ്ണു നനയിച്ചു.... " സിയാദേ ... എനിക്ക് ഒരാളെ ഇഷ്ടവാടാ..." പക്ഷെ എനിക്ക് അവനോട് പോയി ഒന്ന് മിണ്ടാൻ പോലും പറ്റുന്നില്ല...അവൾ ഒരു ദീർഘനിശ്വാസം എടുത്തു... മറ്റുള്ളവരുടെ കണ്ണിൽ ഞാൻ.... ബാക്കി പറയാൻ അവൾക്ക് സാധിക്കാതെ അവൾ വിതുമ്പാൻ തുടങ്ങി.... വിഷ്ണു വല്ലാതെ ധർമ്മസങ്കടത്തിൽ അകപ്പെട്ടു പോയി... അവൾക്ക് മറ്റൊരാളെ ഇഷ്ട്ടമാണ് എന്ന് അറിഞ്ഞത് കൊണ്ടോ, അവളെ സമാധാനിപ്പിക്കാൻ എന്ത് പറയണം എന്ന് അറിയാത്തത് കൊണ്ടോ അവൻ ഒരു മൗനം തുടർന്നു .... എങ്കിലും അവളുടെ വിഷമം അവന്റെ മനസ്സിനെ വല്ലാതെ

💬 Comments

View all comments