Chapter Title : കുറ്റബോധം 6 [Ajeesh]
ഉലച്ചിരുന്നു.... ആൻസി അവളെ ചേർത്ത് പിടിച്ചു.... അവൾ കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു..."നാളെ ഞാൻ വരാം നിന്റെ കൂടെ... നീ അവനോട് കാര്യം തുറന്ന് പറയണം... " അത് പറഞ്ഞപ്പോൾ രേഷ്മയുടെ ഉള്ളിൽ ഒരു ഭയം ജനിക്കുന്നത് സിയാദ് നോക്കിക്കണ്ടു... അവൻ രേഷ്മയുടെ മുഖം കൈകളിൽ കോരിയെടുത്തുകൊണ്ട് പറഞ്ഞു... "നിനക്ക് പേടിയാണ് അവൻ നിന്നോട് ഇഷ്ട്ടമല്ല എന്ന് പറയുമോ എന്നുള്ള പേടി... അല്ലാതെ നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല... " പക്ഷെ രേഷ്‌മ അപ്പോഴും ആശയക്കുഴപ്പത്തിൽ ആയിരുന്നു.... " ഇനി നീ വിചാരിക്കുന്ന പോലെ തന്നെ ആണ് അവൻ നിന്നെ കാണുന്നത് എങ്കിൽ മാറേണ്ടത് നീ അല്ല അവൻ ആണ്..." അത് കേട്ടതും രേഷ്മ പെടുന്നനെ മറുപടി പറഞ്ഞൂ... "ഇതിൽ എനിക്കൊരു ചാൻസ് എടുക്കാൻ പറ്റില്ല സിയാദേ...." അകമഴിഞ്ഞ അനുരാഗത്തിന്റെ നിർവൃതി തുളുമ്പുന്ന വാക്കുകൾ കൊണ്ട് അവൾ പറഞ്ഞു... അവന് വേണ്ടി ഞാൻ ഇപ്പൊ എന്തും ചെയ്ത് പോകും.... പക്ഷെ അവളുടെ വാക്കുകൾ സിയദിനെ വീണ്ടും ചൊടിപ്പിച്ചു... " ഓ അങ്ങനെ ആണല്ലേ... അപ്പൊ അവൻ നാളെ ഞങ്ങളുടെ കൂടെ നടക്കാൻ ഒന്നും പാടില്ല എന്ന് പറഞ്ഞാൽ നീ അതും ചെയ്യും ല്ലേ..." " അങ്ങനെ അവൻ പറയില്ല.... എന്റെ വിശ്വാസം ആണ് അത്..." രേഷ്മ അൽപ്പം ശബ്ദം ഉയർത്തി തന്നെ പറഞ്ഞു... സിയാദ് അവളെ തുറിച്ചു നോക്കി... അവൾ ഒരിക്കലും അങ്ങനെ പറയും എന്ന് അവൻ കരുത്തിയിട്ടില്ല... ഇത് അവന്റെ പരാജയം ആണെന്ന് അവന് ബോദ്യമായി കഴിഞ്ഞിരുന്നു... "നിനക്ക് ഇത് വരെ അവനെക്കുറിച്ച് ഒന്നും അറിയില്ല
💬 Comments
View all comments