0%

Chapter Title : കുറ്റബോധം 6 [Ajeesh]

Author : Ajeesh Read All Parts 296

രേഷമേ ... " ഇൻ കേസ് അവൻ അങ്ങനെ പറഞ്ഞാലോ???" രേഷ്മ വല്ലാതെ തളർന്നു... അതിനൊരു മറുപടി അവളുടെ കയ്യിൽ ഇല്ലായിരുന്നു... അവൾ സിയാദിനെ നോക്കാതെ പുറത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി... " പറയടി എന്താ നിന്റെ നാക്ക് ഇറങ്ങിപോയാ??" സിയാദ് ഒരിക്കൽ പോലും അവളോട് ഇതുപോലെ സംസാരിച്ചിട്ടില്ല എന്ന് ക്ലാസ്സിൽ എല്ലാവർക്കും അറിയാവുന്ന കാര്യം ആയിരുന്നു... ആൻസി സിയാദിന്റെ കൈ പിടിച്ച് വിലക്കി... " അവൾ ഇപ്പൊ പോട്ടെ ഡാ " നമുക്ക് പറഞ്ഞു മനസ്സിലാക്കാം..." "കൈ വിടടി..." കൈ വിടടി ... രണ്ടാമതും അത് പറയുമ്പോൾ അവൻ അങ്ങേയറ്റം കോപത്തിൽ അകപ്പെട്ടിരുന്നു എന്നത് വ്യക്തമായിരുന്നു.... സിയാദിൻറെ ഒച്ച കേട്ട് രേഷ്മ തിരിഞ്ഞു നിന്നു... ഉച്ചത്തിൽ പറഞ്ഞു... "എനിക്ക് പറയാനുള്ളത് ഒക്കെ ഞാൻ പറഞ്ഞു കഴിഞ്ഞു..." ഈ കാര്യത്തിൽ എനിക്ക് ഇനി വേറെ ആരെ കുറിച്ചും ഒന്നും നോക്കാനില്ല...." രേഷ്മ നിലം ചവിട്ടിമെദിച്ചു പുറത്തേക്ക് ഇറങ്ങിപ്പോയി.... പൊതുജന മധ്യത്തിൽ അപമാനിക്കപ്പെട്ടവനെ പോലെ സിയാദ് അവിടെ പാറ പോലെ നിന്നു... ക്ലാസ്സിൽ ഉള്ള എല്ലാവരും അവനെ തന്നെ ഉറ്റുനോക്കാൻ തുടങ്ങി... അവൻ അപ്പോഴും അവന്റെ ഹൃദയം കുത്തിക്കീറിയ ആ വാക്കുകളിൽ സ്തബ്ധനായി നിൽക്കുകയായിരുന്നു... ആൻസി വീണ്ടും അവന്റെ കൈ പിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചു.... " ഡാ അവൾ വെറുതെ വിഷമത്തിൽ പറഞ്ഞതാവും... നീ വാ..." അവൻ അവളുടെ കൈ വിടുവിപ്പിച്ചു... അപ്പോഴും നിർത്താതെ അവൻ കരയുന്നുണ്ടായിരുന്നു... അവനെ അവൾ വീണ്ടും കൈകൾ പിടിച്ച് ഇരുത്താൻ തുടങ്ങി... " നിന്നോട് ഞാൻ കൈ വിടാൻ പറഞ്ഞില്ലേ ഡി പൂണ്ടിച്ചി

💬 Comments

View all comments