0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 687

എല്ലാം ഉപരി മറ്റെന്തൊക്കെയോ ആയിരുന്നവൻ, തിരിഞ്ഞു നടന്നപ്പോൾ തന്റെ നെഞ്ചിൽ അമർന്നിറങ്ങിയത് കാരമുള്ളിനേക്കാൾ കാഠിന്യമേറിയ എന്തോ ആണെന്ന് അവൾക്ക് തോന്നി... രാഹുൽ തന്നെ നോക്കുന്നുണ്ട്... വയ്യ ഇനി അവന്റെ അവഗണന കൂടി താങ്ങാൻ വയ്യ... തന്റെ വിഷമം ഉള്ളിലൊതുക്കി അവൾ നടന്നകന്നു... "രേഷമേ...." പുറകിൽ നിന്നൊരു വിളികേട്ട് അവൾ തിരിഞ്ഞു നോക്കി... രാഹുൽ ആണ്... ആ നിമിഷം അവിടെ നിൽക്കണോ അവിടെ നിന്നും ഓടി പോകണോ എന്ന ഒരു തീരുമാനം എടുക്കാൻ അവൾക്ക് സാധിച്ചില്ല.... എങ്കിലും ഒരു പ്രതിപ്രവർത്തനം പോലെ അവൾ തിരിഞ്ഞു നിന്നു... " താൻ എന്നെ കാണുമ്പോൾ ഇങ്ങനെ ഓടി ഒളിക്കുകയൊന്നും വേണ്ട..." എനിക്ക് തന്നോട് ഒരു വിരോധവും ഇല്ല...." അവൻ പറഞ്ഞത് കേട്ടെങ്കിലും അവന്റെ മുഖത്തേക്ക് ഒരു രണ്ട് സെക്കൻഡ് പോലും അവൾക്ക് നോക്കി നിൽക്കാൻ സാധിച്ചില്ല... വല്ലാത്ത ഒരു വെപ്രാളം ആയിരുന്നു അവൾക്ക്... ഒരു മറുപടിയും അവളിൽ നിന്ന് ഉണ്ടായില്ല... എങ്കിലും അവളുടെ ഭാവ മാറ്റങ്ങൾ കണ്ട് രാഹുൽ അവളെ നോക്കി നിന്നു... "നിനക്കെന്നെ പേടിയാണോ??" അവൾ തലതാഴ്ത്തി അല്ലെന്ന മട്ടിൽ തലകുലുക്കി... "എന്നാൽ പിന്നെ എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയാൽ എന്താ...???" എന്റെ കൃഷ്ണാ.. ഇവൻ എന്തൊക്കെയാ ഈ പറയണെ.... അവൾ നിന്ന് വിയർക്കാൻ തുടങ്ങി... അവൻ അങ്ങനെ പറയുന്ന വരെ ഇടക്കെങ്കിലും മുഖം ഉയർത്തിയിരുന്നവൾക്ക് പിന്നെ അതിനുപോലും സാധിക്കാതായി... രാഹുൽ അവളോട് കുറച്ചകൂടി അടുത്ത് നിന്നു... അവളുടെ താടിയിൽ ചൂണ്ടുവിരൽ കൊണ്ടുപിടിച്ച് ആ മുഖം ഉയർത്തി തന്റെ മുഖത്തിന് അഭിമുഖമായി അവൻ നിർത്തി... അവൾ വിറക്കുന്നുണ്ടോ എന്ന് അവൻ

💬 Comments

View all comments