0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 688

സംശയിച്ചു... അന്ത്യ ശ്വാസം വലിക്കാനുള്ള ധൃതിയോടെ അവൾ വേഗത്തിൽ ശ്വാസമെടുക്കുന്നുണ്ട്... അതിനൊത്ത് അവളുടെ ഒതുങ്ങിയ മാറിടവും ഉയർന്ന് താഴുന്നുണ്ട്... അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു അവനോടുള്ള പ്രണയം... അവസാനം അവളുടെ നോട്ടം സഹിക്കാനാവാതെ അവൻ ചുറ്റും കണ്ണോടിക്കാൻ തുടങ്ങി... എങ്കിലും തന്റെ മനസ്സ് അവളെ തന്നെ നോക്കാൻ വീണ്ടും വീണ്ടും പറയുന്നത് പോലെ അവന് തോന്നി... അൽപ്പ സമയത്തേക്ക് അവർ ഇരുവരും മിണ്ടിയില്ല... രേഷ്‌മ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ രാഹുൽ അവളുടെ കൈ പിടിച്ചു... രേഷ്മയുടെ ഉള്ളിൽ ഒരു മിന്നൽ ഏറ്റ പ്രതീതിയായിരുന്നു അപ്പോൾ... അവളുടെ ശരീരത്തിലെ ഓരോ രോമാകുഞ്ചങ്ങളും എഴുന്നേറ്റു നിന്നു.... ഈ പ്രപഞ്ചം മുഴുവൻ നിശ്ചലമായത് പോലെ തോന്നിപ്പോയി അവൾക്ക്... ചുറ്റും മറ്റാരും ഇല്ലാത്ത പോലെ, ഇപ്പോൾ ഞാനും അവനും മാത്രമാണ് ഈ ലോകത്തുള്ള ഏക മനുഷ്യർ എന്നൊരു തോന്നൽ... "ക്രിസ്തുമസ് സെലിബ്രേഷന് വരില്ലേ???..."അതുവരെ അവൻ സംസാരിച്ചതിനെക്കാൾ മൃദുലത അപ്പോൾ ആ പറഞ്ഞ വരികളിൽ ഇല്ലേ??? അതോ ഇനി തനിക്ക് തോന്നിയതാണോ... "ഹമ്മം.." അവൾ പതിയെ മൂളി... പറ്റുവാണെങ്കിൽ നീ ഒരു സാരി ഉടുത്ത് വരണം... നമ്മുടെ ആർട്സിന് ഉടുത്തത് പോലെ... പെട്ടന്ന് എന്തോ ആലോചിച്ചിട്ടെന്ന പോലെ അവൻ അവിടെ നിന്നും ഓടിപ്പോയി... ഭഗവാനെ... താൻ കണ്ട സ്വപ്നങ്ങൾ ഒക്കെ നടക്കാൻ പോകുവാണോ??? അതോ ഇനി നമ്മൾ നല്ല ഫ്രണ്ട്സ് ആയിരിക്കും എന്നൊക്കെ പറയാനാണോ ഈ വിളി... എന്ത് തന്നെയായാലും രാഹുലിന്റെ സാന്നിദ്ധ്യം തനിക്ക് വല്ലാത്ത ഒരു അനുഭൂതിയാണ് ഉണ്ടാക്കുന്നത് എന്ന് അവൾക് മനസ്സിലായി.... തന്റെ തേൻ നുകരാൻ വരുന്ന

💬 Comments

View all comments