0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 689

വണ്ടിനെ കാണുന്ന പൂവിനുള്ള വികാരം, തന്റെ നേർത്ത സുഷിരങ്ങളിൽ നിന്നും മധുരമുള്ള സംഗീതം പുറപ്പെടുവിപ്പിക്കാൻ വരുന്ന കാറ്റിനെ കാണുമ്പോൾ മുളം തണ്ടിന് ഉണ്ടാക്കുന്ന വികാരം... അവളുടെ കാട്ടുപൊയ്ക കവിഞ്ഞൊഴുകാൻ തുടങ്ങി... പെട്ടെന്നുണ്ടായ നാണത്താൽ അവൾ അവിടെ നിന്നും നടന്നകന്നു... ക്ലാസ്സിൽ തിരികെ വന്ന് ഇരിക്കുമ്പോഴും അവളുടെ മനസ്സ് മുഴുവൻ രാഹുൽ ആയിരുന്നു... അവന്റെ നോട്ടം... അവന്റെ സ്പർശം....യാതൊരു കാരണവും ഇല്ലാതെ അവൾ ചിരിക്കാൻ തുടങ്ങിയിരുന്നു... ആൻസി തന്റെ അടുത്ത് വന്ന് ഇരുന്നപ്പോൾ സ്വബോധം വീണ്ടെടുക്കാൻ അവൾ ശ്രമിച്ചു... "എന്ത് പറ്റി..." ചുമ്മാ ഇരുന്ന് ചിരിക്കുന്നുണ്ടല്ലോ... ?? ആൻസി തന്റെ തലയിൽ കൈ വച്ച് രേഷ്മയെ നോക്കിക്കൊണ്ട് ചോദിച്ചു... ഒന്നുമില്ല... ചുമ്മാ ഇങ്ങനെ ഇരുന്നപ്പോൾ... അവൾ പറഞ്ഞു മുഴുമിപ്പിച്ചില്ല... "നിങ്ങൾ രണ്ട് പേരും രാഹുലിന്റെ കൂടെ എന്തെടുക്കാർന്നു..." അവൾ ആകാംഷയോടെ ചോദിച്ചു... "ചുമ്മാ കണ്ടപ്പോ മിണ്ടിയാടാ... "ഞാനും സിയാദും അതിലെ നടന്ന് പോകുവാർന്നു... അപ്പോഴാ അവൻ വന്നത്... എന്തുപറ്റി??? വീണ്ടും അവൻ നിന്നെ വല്ലതും പറഞ്ഞോ...???" രേഷ്‌മ ചെറിയൊരു പുഞ്ചിരിയോടെ ഇല്ലെന്ന് തലയാട്ടി... അവളുടെ മനസ്സിൽ മുഴുവൻ ക്രിസ്തുമസ് സെലിബ്രേഷൻ ആയിരുന്നു.... പ്ലസ് ടു കഴിഞ്ഞ സമയത്ത് ശിവേട്ടൻ വാങ്ങി തന്ന നീല നിറമുള്ള സാരി അവൾ പൊടിതട്ടി എടുത്തു... അത് വാങ്ങി തന്നതിന് അന്ന് ശിവേട്ടനെ നിര്ത്തിപ്പൊരിച്ചത് അവൾ ഓർത്തു... "ഞാൻ ഈ സാധനം ഉടുക്കില്ലാന്ന് അറിയില്ലേ ശിവട്ടാ... പിന്നെ എന്തിനാ എനിക്ക് ഇത്..." അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.... "നിന്നെ ഒരു പെണ്ണായിട്ട് കാണാനുള്ള കൊതികൊണ്ടാടി പെണ്ണേ... ഇതൊക്കെ ഒന്ന് ഉടുക്ക്.... അല്ലാതെ എന്നും ജീൻസും ചുരിദാറും

💬 Comments

View all comments