0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 672

കണ്ടു... ഒറ്റയ്ക്കല്ല... കൂടെ ഏഴോ എട്ടോ കൂട്ടുകാർ ഉണ്ട്... "ഭഗവാനെ ഇവനെ ഒന്ന് ഒറ്റക്ക് കാണാൻ കിട്ടിയിട്ട് എനിക്ക് ചത്താലും കുഴപ്പമില്ല..." കൂട്ടുകാരുടെ സാന്നിധ്യം അവളെ തെല്ലൊന്നു തലർത്തിയെങ്കിലും അവളുടെ ഉള്ളിൽ എരിഞ്ഞു തുടങ്ങിയ തീ അണക്കാൻ അതിന് കഴിയുമായിരുന്നില്ല...അവൾ ചുവടുകൾ മുൻപോട്ട് തന്നെ വച്ചു.... രേഷ്മയെ കണ്ടതും ചിലർ രാഹുലിന്റെ തോളിൽ തട്ടി എന്തോ പറഞ്ഞു ചിരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു.... അവന്റെ അടുത്തേക്ക് എത്തുംതോറും തന്റെ ആത്മവിശ്വാസം ചോർന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി... "ദൈവമേ കത്തോളണെ...." അവന്റെ അടുത്തെത്തുന്നതിനു മുൻപേ ഒരു നിമിഷം അവൾ സകല ദൈവങ്ങളെയും വിളിച്ചു... രേഷ്മയെ കണ്ട് അകലെ നിന്നും കളിയാക്കിയവർ പോലും അവൾ മുൻപിൽ വന്നു നിന്നപ്പോൾ കണ്ണുമിഴിച്ചു നിന്നു.... അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയാത്ത വിധം ഏതോ ഒരു മികച്ച കാന്തിക ആകർഷണം അവളിൽ ഉള്ളത് പോലെ...അതിനെ ഭേദിക്കാൻ ലോകത്തെ മറ്റൊന്നിനും കഴിയുമായിരുന്നില്ല എന്ന് അവർക്ക് തോന്നി....... ഒരു നിമിഷം അവിടെ നിശബ്ദത തളം കെട്ടി നിന്നു.... ആരും ഒന്നും പറയുന്നില്ല... അവസാനം രേഷ്‌മ തന്നെ തുടർന്നു... "രാഹുൽ ഒരു മിനിറ്റ് എന്റെ കൂടെ ഒന്ന് വരോ?? " ഒരു കാര്യം സംസാരിക്കാൻ ഉണ്ട്... " അവൾ ഭയം കലർന്ന നേർത്ത സ്വരത്തിൽ പറഞ്ഞൊപ്പിച്ചു... ശേഷം അവൾ രാഹുലിനെ തന്നെ നോക്കി... അവനെ ആര് നോക്കിയാലും ആദ്യം കാണുന്നത് അവന്റെ കണ്ണുകൾ ആയിരിക്കും.... അതിനേക്കാൾ മനോഹാരിത മറ്റൊന്നിനും ഇല്ലാത്തത് പോലെ അവൾക്ക് തോന്നി... അവൾ പെട്ടന്ന് തന്നെ തലതാഴ്ത്തി... " പറ്റില്ല.... അവന്റെ കൂടെ

💬 Comments

View all comments