0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 672

ഉള്ള ഒരുത്തൻ ആണ് അത് പറഞ്ഞത്.... രേഷ്‌മ ദയനീയമായി അവനെ നോക്കി.... അവളുടെ മുഖത്ത് യാചന നിഴലിച്ചിരുന്നു.... "ഇവിടെ നിന്ന് പറയാൻ പറ്റുന്ന കാര്യം പറഞ്ഞാ മതി..." അത് പറയുമ്പോൾ അവൻ അവളോട്‌ തിരികെ യാചിക്കുകയായിരുന്നു... അവളുടെ സാന്നിധ്യം നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത പോലെ... രേഷ്മയുടെ മുഖം ചുവന്ന് തടുക്കാൻ തുടങ്ങി... രാഹുലിന്റെ കൂടെ ഉള്ള ഒന്ന് രണ്ട് പേർ "ഞാൻ ഇപ്പൊ വരാടാ" എന്ന് പറഞ്ഞ് നടന്നകന്നു....അവളുടെ വാക്കുകൾ തട്ടിക്കളായൻ അവർക്ക് തോന്നിയില്ല.... രേഷ്മക്ക് അവിടെ വച്ച് തന്നെ അവനോട് സംസാരിക്കേണ്ടി വരും...ആ കാര്യം ഏതാണ്ട് ഉറച്ചുകഴിഞ്ഞു..... ഇനി വേറെ ഒരു വഴിയും ഇല്ല... അവൾ അവന്റെ മുഖത്ത് നിന്നും ഒരു നിമിഷം പോലും കണ്ണെടുക്കാതെ എന്നാൽ അൽപ്പം വിക്കൽ ഉള്ളവർ പറയുന്നത് പോലെ സംസാരിക്കാൻ തുടങ്ങി..... " രാഹുൽ... ഞാൻ .... അവളുടെ നെഞ്ച് അധിവേഗം ഉയർന്ന് താഴുന്നുണ്ടായിരുന്നു......." എനിക്ക്....... ഐ ലൗ യൂ അവൾ വേഗം പറഞ്ഞു.... അതിന് ശേഷം അവൾ ഒരു ദീർഘശ്വാസം എടുത്തു.... അവർ മുഴുവനും സ്തബ്ധരായി നിലയുറപ്പിച്ചു... ആരും അവളോട് എതിർത്ത് ഒന്നും പറഞ്ഞില്ല..... അത്രത്തോളം ഒരു പിഞ്ചു കുഞ്ഞിനേക്കാൾ ഓമനത്തം ഉണ്ടായിരുന്നു അവൾക്ക്... രാഹുൽ മുൻപോട്ട് വന്നു... അവൾ ആദ്യമായിട്ടാണ് അവന്റെ ശബ്ദം കേൾക്കുന്നത്.... അതൊരു ശുഭ സൂചന ആവാൻ അവൾ മനസ്സിരുക്കി പ്രാർത്ഥിച്ചു.... എന്തിനോ തന്റെ ഇടതു മുഷ്ട്ടി അവൾ ചുരുട്ടി പിടിച്ചിരുന്നു.... " രേഷ്‌മ... എനിക്ക് തന്നോട് ഒരു ഇഷ്ട്ടക്കുറവും ഇല്ല... പക്ഷെ... ഉള്ളത് പറയാല്ലോ... പൊതുവെ നമ്മുടെ കോളേജിൽ എല്ലാവർക്കും... അവൻ ഒന്ന് നിർത്തി....

💬 Comments

View all comments