Chapter Title : കുറ്റബോധം 7 [Ajeesh]
തള്ളി..... ആ ശബ്ദത്തിൽ നല്ല മാറ്റം ഉള്ള പോലെ അവൾക്ക് തോന്നി... ക്ഷീണിച്ചു പോയിരിക്കുന്നു... വല്ലാതെ... " ഞാൻ പോയി ഒരു ചുക്ക് കാപ്പി ഇട്ടേച്ചും വരാം..." ഇവിടെ അനങ്ങാതെ ഇരിക്ക്... അവൾ തുണികഷ്ണം ശിവന്റെ തിരുനെറ്റിയിൽ നനചിട്ട ശേഷം അടുക്കളയിലേക്ക് നടന്നു... വാതിൽക്കൽ എത്തിയപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ അവൾ തിരികെ വന്നു... " എവിടെ... എവിടെയാ അത്..." അയാളുടെ ഷർട്ടിന്റെ പോക്കറ്റൽ അവൾ താപ്പാൻ തുടങ്ങി... "എന്ത്?? നീ പോയി ചായ ഇട് പെണ്ണേ..." അയാൾ ഇരുന്നിടത്ത് നിന്നു എണീറ്റ് മുറിയിലെ ഷെൽഫിന്റെ അടുത്തേക്ക് നടന്നു... അത് കണ്ട രേഷ്‌മ ദ്രുതഗത്തിയിൽ ഷെല്ഫിനടുത്തേക്ക് കുതിച്ചു... അവളെ കാണിക്കാതെ ഷെൽഫിലിരുന്ന സിഗരറ്റ് പാക്കറ്റ് എടുക്കാൻ ഉള്ള ശ്രമം പാളിയെങ്കിലും അയാൾ അത് കൈപിടിയിലാക്കിയിരുന്നു... രേഷ്‌മ കലിപൂണ്ട മുഖത്തോടെ ശിവന്റെ കയ്യിൽ നിന്നും അത് തട്ടിപ്പറിച്ചു വാങ്ങാൻ നോക്കി... താ ശിവട്ടാ... ഇല്ലെങ്കിൽ ഞാൻ കയ്യിൽ കടിക്കും ട്ടാ... ഉറപ്പായിട്ടും കടിക്കും.... അവൾ ശിവന്റെ കയ്യിൽ നിന്നും പാക്കറ്റ് തട്ടിപ്പറിക്കാൻ നോക്കി... " നീ അടങ്ങടി... ഞാൻ ചാവോന്നും ഇല്ല... " ശിവൻ അവളെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞൂ... " എന്നാൽ സിഗരറ്റ് പിടിച്ച കൈ തുറക്കാൻ ഉള്ള തീവ്ര ശ്രമത്തിലായിരുന്നു അവൾ ആആആആ.... അവൾ ഒച്ചയുണ്ടാക്കി... ശിവന്റെ കൈ വലിച്ചുകൊണ്ട് "വിട് വിട് ....... വിട് ശിവട്ടാ..." എന്ന് അവൾ വിളിച്ചു പറഞ്ഞു... "ഞാൻ വലിക്കുന്നില്ലടി... നീ ഒന്ന് പോയി ചായ ഉണ്ടാക്ക് മോളെ..." പെട്ടെന്നുണ്ടായ ദേഷ്യത്തിന് അവൾ ശിവന്റെ കയ്യിൽ ആഞ്ഞു കടിച്ചു "ആആആആ"
💬 Comments
View all comments