0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 698

എണീറ്റേ...".. അവളുടെ കൈകളിലേക്ക് വല്ലാത്ത ഒരു ചൂട് പ്രവഹിച്ചു... "ശിവട്ടാ..." എണീറ്റ്‌ ഇരിക്ക്... അവൾ നെറ്റിയിൽ തൊട്ടു നോക്കി... പൊള്ളുന്ന പനി.... വായിൽ നിന്നും ഉമിനീർ ഒലിച്ച് പുറത്തേക്ക് വരുന്നുണ്ട്... അത് മുഴുവൻ ആ കട്ടപിടിച്ച താടിയിൽ ഒട്ടിപ്പിടിച്ച്‌ ഇരിന്നു... രേഷ്‌മ അയാളെ എണീപ്പിച്ച് കട്ടിലിന്റെ തലക്കൽ ചാരി ഇരുത്തി... ഒരു തലയണ എടുത്ത് പുറകിൽ വച്ചു... "ശിവട്ടാ.... വീഴാതെ ഇരിക്കണേ... ഞാൻ ഇപ്പൊ വരാം... അവൾ അടുക്കളയിലേക്ക് ഓടി... ഒരു മണ്കൂജയിൽ നിന്നും ഒരു മൊന്ത വെള്ളം എടുത്ത് അവൾ തിരികെ വന്നു... അകത്ത് ഉണ്ടായിരുന്ന ഒരു അലമാരി തുറന്ന് ഒരു മുണ്ടെടുത്ത് കീറി ആ തുണിയും എടുത്ത് അവൾ അയാളുടെ അടുത്തേക്ക് വന്നു... "ശിവട്ടാ...." കുറച്ച് വെള്ളം മുഖത്തേക്ക് തെളിച്ചുകൊണ്ട് അവൾ വിളിച്ചു... പെട്ടന്ന് തണുത്ത വെള്ളം മുഖത്ത് വീണ ഞെട്ടലോടെ അയാൾ കണ്ണു ചിമ്മി തുറന്നു... " ഒന്നും ഇല്ല... ആ മുഖം ഒന്ന് കഴുകിയെ ശിവട്ടാ... അവൾ കിടക്കയിൽ ഇരുത്തി തന്നെ അയാളുടെ മുഖം വീണ്ടും വീണ്ടും കഴുകി കൊടുത്തു... കണ്ണുതുറന്ന് നോക്കി രേഷ്മയെ കണ്ടപ്പോൾ അയാൾ അറിയാതെ വിളിച്ചു... "മോളെ..." രേഷ്മയുടെ മുഖത്ത് അപ്പോഹും ഒരു ഭയം തളം കെട്ടി കിടന്നിരുന്നു... " പേടിക്കണ്ട... ഒരു ചെറിയ പനി വന്നതാ..." അയാൾ അവളെ സമാധാനിപ്പിക്കാണെന്നോണം പറഞ്ഞു... " ഇതാണോ നിങ്ങടെ ചെറിയ പനി..." ദേഹത്ത് തൊട്ടപ്പോ എന്റെ കൈ പൊള്ളി... ഇത്രേം ചൂട് ഉള്ള വെള്ളത്തിൽ ഞാൻ കുളിച്ചിട്ട് പോലും ഇല്ല..." "ഹ ഹ ഹ" അയാൾ അത് ചിരിച്ചു

💬 Comments

View all comments