0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 697

പീറ പെണ്ണിന്റെ മുൻപിൽ തൊറ്റു പോയതോർത്തപ്പോൾ അയാളുടെ ഉള്ളിൽ വല്ലാത്ത അപകർഷതാ ബോധം ഉടലെടുത്തു... തിരിച്ചെന്തെങ്കിലും പറഞ്ഞാൽ അടി നല്ല മെനക്ക് കിട്ടും എന്ന് അയാൾക്ക് ഒരു സംശയവും ഇല്ലായിരുന്നു... പകപൂണ്ട മനസ്സോടെ അയാൾ വണ്ടി തിരിച്ചു.... "നിന്നെ എന്റെ കയ്യിൽ കിട്ടുമെടി..." അവൾ തിരിഞ്ഞു നടക്കുന്നത് നോക്കി ഒന്ന് പിറുപിറുത്തികൊണ്ട് അയാൾ തിരികെ പോയി... രേഷ്‌മ കോളിംഗ് ബെൽ അടിച്ചു... "ശിവേട്ടൻ എന്നെ കാണുമ്പോൾ എന്താ പറയാ...." കളിയാക്കുമായിരിക്കും അതാണല്ലോ പുള്ളിക്കാരന്റെ സ്ഥിരം ലൈൻ... അവൾ തന്റെ സാരി എല്ലാം ഒന്ന് ശരിയാക്കി... അഴിച്ചിട്ട മുടി കോന്തി മുൻപിലേക്ക് ഇട്ടു... തന്റെ ചുണ്ടുകൾ ഒന്ന്കൂടി ഒന്ന് നനച്ച് വച്ചു... "ഈ മനുഷ്യൻ ഇതെന്താ തുറക്കത്തെ..." അവൾ പിറുപിറുത്തുകൊണ്ട് വീണ്ടും കോളിംഗ് ബെൽ അടിച്ചു.... അനക്കമൊന്നും കേൾക്കാതായപ്പോൾ അവളുടെ ഉള്ളൊന്നു പിടച്ചു... " ശിവട്ടാ..." അവൾ ഉറക്കെ വിളിച്ചു... ഇപ്പോഴും മറുപടിയൊന്നും ഇല്ല... അവൾ വാതിൽ തുറക്കാൻ നോക്കി... " ഇത് തുറന്ന് തന്നെ കിടക്കുവാണല്ലോ???" അവൾക്ക് ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായി... "ഒന്നും പറ്റിക്കാണല്ലേ ഭഗവാനെ..." അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു... അകത്തേക്ക് കടന്ന ശേഷം അവൾ വീണ്ടും വിളിച്ചു "ശിവട്ടാ...." പക്ഷെ ആ വിളിക്ക് ശക്തി പോരായിരുന്നു... അവളുടെ കണ്ണുകളിൽ ഭയം തെന്നിക്കളിച്ചു... അവൾ പതിയെ ബെഡ്റൂമിന്റെ വാതിൽ തുറന്ന് നോക്കി... ഉടുത്തിരുന്ന മുണ്ട് തന്നെ പുതച്ച് നല്ല ഉറക്കമാണ് ശിവൻ... അവളുടെ പാതി ശ്വാസം നേരെ വീണു.... "ഇങ്ങനെ ഒരു ഉറക്കപിശാശ്..." അവൾ അടുത്ത് ചെന്ന് അയാളെ തട്ടി വിളിച്ചു "മതി ഉറങ്ങിയത്

💬 Comments

View all comments