Chapter Title : കുറ്റബോധം 7 [Ajeesh]
എന്നോക്ക വിളിക്കുന്നത്... വഷളൻ... ഒരു മറുപടി കൊടുക്കാൻ പോലും അവൾ തുനിഞ്ഞില്ല... വണ്ടി കോളനി റോഡിലേക്ക് തിരിഞ്ഞു...ഇപ്പോഴും അയാൾ രേഷ്മയുടെ ചോര ഊറ്റി കുടിക്കുകയാണ്... "ഇന്ന് ഇവിടെ ആയിരിക്കും അല്ലെ കളി..." എന്തിന്റെയൊക്കെയോ ഫ്രാസ്‌ട്രെഷൻ ഉള്ള മുഖഭാവത്തോടെ അയാൾ പറഞ്ഞു... "അതേ ഇന്ന് എവിടെയാ കളി... ശിവേട്ടന്റെ വീട്ടിലാ..." വേണേൽ ചേട്ടനും കൂടിക്കോ... വരുന്നോ??? " അയാൾ വണ്ടിയുടെ ഗിയർ പെട്ടന്ന് ഡൗണ് ചെയ്തു... എന്തോ ഭയന്നിട്ടെന്ന പോലെ... പിന്നീട് വളരെ നോർമൽ ആയ സ്പീഡിൽ ആണ് ഓട്ടോ ഓടിച്ചിരുന്നത് എന്ന് അവൾ ശ്രദ്ധിച്ചു... പക്ഷെ ആ നശിച്ച നോട്ടം ഇപ്പോഴും ഉണ്ട്.... പൊതുവെ കാമ വെറി കൊണ്ടു നടക്കുന്നവന്മാർക്ക് മുഴുവൻ അടിയേയും, ചങ്കൂറ്റമുള്ള ആണുങ്ങളെയും ഭയമാണ് എന്ന് അവൾക്ക് ബോധ്യമായി... "എന്താ ചേട്ടാ ഒന്നും പറയത്തെ..." പോരുന്നോ??? അവൾ വീണ്ടും അയാളെ പ്രകോപിപ്പിച്ചു... ചേട്ടനൊന്നും നാണമാവുന്നില്ലല്ലോ?? കഷ്ട്ടം.... ചുമ്മാതല്ല നമ്മുടെ നാട്ടിൽ ഫെമിനിച്ചിമാര് കൂടി കൂടി വരുന്നത്... ഉള്ള നല്ല ആണുങ്ങളുടെ പേരുകൂടി കളയും തന്നെപ്പോലെ ഉള്ളവര്..." അവൾ പറഞ്ഞുകൊണ്ടേ ഇരുന്നു.... ഒറ്റക്ക് കിട്ടിയാൽ അവളുടെ എല്ലാ ചൊറിച്ചലും മാറ്റിക്കൊടുക്കാം എന്ന ഒരു ചിന്ത അയാളെ വല്ലാതെ അലട്ടി... ഇടക്ക് തന്റെ പല്ലുകൾ അമര്ത്തി കടിച്ചുകൊണ്ട് അയാൾ ഒരു കൊച്ചുവീടിന്റെ മുൻപിൽ വണ്ടി നിർത്തി... ഓട്ടോയിൽ നിന്ന് ഇറങ്ങിയതും അവൾ ഒരു 50 രൂപ നോട്ട് എടുത്ത് അയാൾക്ക് കൊടുത്തു... "ബാക്കി വേണ്ട ചേട്ടാ... വച്ചോ... ഇടക്ക് ഒരു ഉപ്പുസോഡ വാങ്ങി കുട്ടിക്ക് ആ തല ഒന്ന് തണുക്കാൻ നല്ലതാ..." അവൾ തിരിഞ്ഞു നടന്നു... ഒരു
💬 Comments
View all comments