Chapter Title : കുറ്റബോധം 7 [Ajeesh]
വിരിഞ്ഞ ചിരിയേക്കാൾ മനോഹരമായ മറ്റൊന്നും ഈ ലോകത്ത് ഇല്ലാത്ത പോലെ അവൾക്ക് തോന്നിപ്പോയി... കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു... അവൾ അപ്പൂപ്പന്റെ മുഖം കയ്യിലെടുത്ത് ആ വരണ്ട പാടം പോലത്തെ തിരുനെറ്റിയിൽ ഒരു ഉമ്മ കൊടുത്തു... "എന്റെ അപ്പൂപ്പാ..." നിങ്ങളെല്ലാരും കൂടി എന്നെ ഇങ്ങനെ സ്നേഹിച്ച് കൊല്ലല്ലേ...!!!" ഞാൻ പോട്ടെ... അവൾ ഇറങ്ങി നടന്നു... കവലയിലൂടെ നടക്കുന്ന ഓരോ നിമിഷവും, തന്നെ പലരും ഒരുപാട് കണ്ണുകൾ തന്നെ കൊത്തി വലിക്കുന്നത് അവൾ അറിഞ്ഞു... ചിലരുടെ കണ്ണുകളിൽ സ്നേഹവും ആരാധനയും ആണ്... അത് കാണുമ്പോൾ ഒരു സുഖം തന്നെയാണ്... എന്നാൽ ചിലരുടെ കണ്ണിൽ കാമം മാത്രമാണ്... അത് കാണുമ്പോൾ ഉണ്ടാകുന്ന ഭയം താങ്ങാവുന്നതിനെക്കാൾ വലുതാണ്... ഓട്ടോറിക്ഷ സ്റ്റാൻഡിലെ മുൻ വരിയിലുള്ള ഒരു ഓട്ടോയിൽ അവൾ കയറി ഇരുന്നു... ഏകദേശം ഒരു 40 വയസ്സ് തോന്നിപ്പിക്കുന്ന ഒരാളാണ് ഡ്രൈവർ... " ചേട്ടാ... കോളനി റോഡ്.." അയാൾ വണ്ടി എടുത്ത് വേഗത്തിൽ ഓടിക്കാൻ തുടങ്ങി.... രണ്ടിൽകൂടുതൽ കണ്ണാടികൾ ആ ഓട്ടോയിൽ അങ്ങിങ്ങായി വച്ചിട്ടുള്ളത് രേഷ്‌മ ശ്രദ്ധിച്ചു... ഇടക്ക് അയാൾ ചില കണ്ണാടികൾ അഡ്ജസ്റ്റ് ചെയ്ത് വെക്കുന്നുണ്ട്... അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി... അവൾ സാരി ഒന്ന്കൂടി ഒതുക്കി പിടിച്ചു... തന്റെ ഒരു ഭാഗവും പുറത്ത് കാണുന്നില്ല എന്ന് അവൾക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു എങ്കിലും ആ പ്രവർത്തി അയാളോട് ഉള്ള ഒരു പ്രധിഷേധം ആയിരുന്നു... "ഇന്ന് കോളേജിൽ പോവുന്നിലിടി..." അവളിൽ ഒരു കോപാഗ്നി നിറഞ്ഞു വന്നു... "എന്താ... അയാളുടെ മാമന്റെ മോളോട് ആണ് സംസാരിക്കുന്നത് എന്ന ലാഘവത്തോടെ ആണ് എടി പൊടി
💬 Comments
View all comments