0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 694

അവളുടെ ഉള്ളിൽ ഒരു മാരിവില്ല് തെളിഞ്ഞു വന്നു... "ഉണ്ണിയപ്പൂപ്പ...... ശിവേട്ടൻ എന്താ ഇന്ന് വരത്തെ..." എന്തെങ്കിലും പറഞ്ഞോ???" അവൾ ആകാംഷയോടെ ചോദിച്ചു... ജരാനാരകൾ ബാധിച്ച,പല്ലുകൾ കൊഴിഞ്ഞു തുടങ്ങിയ, കരുണ മാത്രം കൈമുതലായുള്ള ഒരു പാവം വൃദ്ധന്റെ സംസാര ശൈലിയിൽ അയാൾ പറഞ്ഞു " ഇല്ല മോളെ... എന്നും മോള് വരുന്നെന് മുൻപേ ഇവിടെ വരാറുള്ളതാ... ഇന്ന് എന്താണാവോ പറ്റിയത്..." അത് കേട്ട് അവളുടെ മുഖം വാടി... "ഇനിയിപ്പോ എന്തേലും പറ്റിക്കാണുവോ ഭഗവാനെ..." അവൾക്ക് ഉള്ളിൽ ഒരു ഭയം അനുഭവപ്പെട്ടു... " മോള് വിഷമിക്കണ്ട അവൻ വീട്ടിൽ തന്നെ കാണും... ഒന്ന് പോയി നോക്ക്..." അവളുടെ മുഖത്തെ പരിഭവം കണ്ടിട്ടെന്ന പോലെ അയാൾ പറഞ്ഞു... " എന്നാ ശരി അപ്പൂപ്പ... ഞാൻ കുറച്ചു കപ്പലണ്ടി മിട്ടായി എടുക്കുന്നുണ്ടേ..." അയാളുടെ അനുവാദത്തിന് കത്ത് നിൽക്കാതെ അവൾ കടയുടെ മുൻപിലുള്ള ചില്ലു ഭരണിയിൽ കൈ ഇട്ടു.... "ഓഹ്... മോളെടുത്തോ... ഇത് മുഴുവൻ മോൾക്കുള്ളതാ... ഹ ഹ ഹ..." അയാൾ മനംനിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു... " അതെന്താ അപ്പൂപ്പ.. വേറെ ആരും ഇത് വാങ്ങാറില്ലേ???..." പോകാൻ തുനിഞ്ഞ അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു... " ഓഹ്... വാങ്ങാറൊക്കെ ഉണ്ട്..." സിഗരറ്റ് വാങ്ങി ബാക്കി പൈസക്ക് പകരം ചിലര് വാങ്ങും..." പക്ഷെ അവര് ഇത് എടുക്കുമ്പോഴും അപ്പൂപ്പനൊരു വിങ്ങലാ മോളെ... "അവൻ ആ ശിവൻ മോൾക്ക് തരാൻ വേണ്ടി എന്നും വരുന്നത് കൊണ്ടാ ഞാൻ ഈ കടയും തുറന്ന് ഈ വയസ്സ് കാലത്ത് ഇവിടെ ഇരിക്കുന്നത് തന്നെ... ആ നിമിഷം ആ മനുഷ്യന്റെ മുഖത്ത്

💬 Comments

View all comments