0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 693

കൗമാര യവ്വന കാലഘട്ടം അത്ര സുഖകരമായ ഒന്നായിരുന്നില്ല എന്ന് മാത്രം അവൾക്ക് ബോധ്യയമായി... അത് എന്താണെന്ന് അറിയാൻ അവൾക്ക് തെല്ലും താല്പര്യമുണ്ടായിരുന്നില്ല.... എന്ത് തന്നെ ആയാലും തന്റെ അച്ഛൻ തനിക്ക് എന്നും ഒരു ഹീറോ ആയിരിക്കും എന്ന് അവൾ ഉറപ്പിച്ചു... " മതി കരഞ്ഞത്... " ഇതാ ഞാൻ സാരി ഉടുക്കാത്തത്..." കണ്ടോ അമ്മേ..." അവൾ വിഷയം മാറ്റാൻ ശ്രമിച്ചു... "പിന്നെ... അത് നിന്നെ കണ്ടിട്ടൊന്നും അല്ല... എന്റെ ഏട്ടൻ അമ്മേനെ ഓർത്തിട്ടാ... അല്ലാതെ നിന്റെ ഈ പൂതന ലുക്ക് കണ്ടിട്ടൊന്നും അല്ല... " വിഷയം മാറ്റാൻ വേണ്ടി ഒരു തുറുപ്പ് ചീട്ട് ഇട്ട് കൊടുത്തപ്പോ അതിന്റെ മോളില് ജാക്കിയിട്ട് വെട്ടിയ അമ്മയുടെ സമീപനം അവൾക്ക് തീരെ രസിച്ചില്ല... അമ്മയുടെ മുഖത്ത് നോക്കി കൊഞ്ഞനം പോലെ ഒരു ആക്ഷന് കാണിച്ച ശേഷം അവൾ പുറത്തേക്ക് നടന്നു... വല്യേ ഐശ്വര്യ റായ് ആണെന്നാ വിചാരം... അവൾ വെറുതെ പിറുപിറുത്തുകൊണ്ടിരുന്നു... ഗേറ്റിന്റെ അടുത്ത് എത്തിയപ്പോൾ അവൾക്ക് ഒന്ന് പ്രാര്ഥിക്കാതിരിക്കാനായില്ല... "ദൈവമേ കരഞ്ഞോണ്ടാണ് വീട്ടിൽനിന്നു തന്നെ ഇറങ്ങുന്നത്... ഇന്ന് മൊത്തം കയ്യീന്ന് പോവാതെ നോക്കിക്കോണെ..." തന്നെ ഇങ്ങനെ കണ്ടാൽ രാഹുലിന് ഇഷ്ടപ്പെടുമോ എന്നായിരുന്നു അപ്പോഴും അവളുടെ ചിന്ത... സാധാരണ ചായക്കടയിൽ പല്ലിന്റെ ഇടയും കുത്തി ഇരിക്കുന്ന ശിവനെ അന്ന് അവൾ അവിടെ കണ്ടില്ല... "ഈ മനുഷ്യൻ ഇതേവിടെ പോയി കിടക്കാ..." ശിവേട്ടനെ കാണാതെ കോളേജിൽ പോകാൻ അവൾക്ക് വലിയ ഉത്സാഹം ഒന്നും തോന്നിയില്ല... രേഷ്‌മ നേരെ ഉണ്ണിയപ്പൂപ്പന്റെ കടയിലേക്ക് നടന്നു... കവലയിലെ ചെറുപ്പക്കാരൻ ചേട്ടൻമ്മാരൊക്കെ തന്നെ നോക്കുന്നുണ്ട്... എന്തോ അതൊക്കെ കാണുമ്പോ

💬 Comments

View all comments