0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 692

" എന്താ എന്റെ അച്ഛന് പറ്റിയത്..." അയാൾ അവളുടെ കവിളിൽ തലോടി... ഞാൻ എന്റെ അമ്മയെ ഒന്ന് ഓർത്തതാ മോളെ.... നിന്റെ അച്ഛമ്മയെ..." ഞങ്ങൾ ആണുങ്ങൾക്ക് ഈ അമ്മമാരോട് വല്ലാത്ത ഒരു അടുപ്പം കൂടുതൽ ആയിരിക്കും... നിന്നെ ഇങ്ങനെ കണ്ടപ്പോ ശരിക്ക് എന്റെ അമ്മയുടെ പോലെയാടി... എന്റെ അമ്മക്ക് സാധിച്ചു കൊടുക്കാൻ പറ്റാത്ത എല്ലാ കാര്യങ്ങളും ഇപ്പൊ ഓർമ്മ വരാ....... ഞാൻ തൊറ്റുപോയി മോളെ......" അയാളുടെ വാക്കുകൾ അവൾക്കും താങ്ങാനായില്ല... "അച്ഛമ്മ എല്ലാം മോളിലിരുന്ന് കാണുന്നുണ്ടാവും അച്ഛ... അച്ഛനെക്കൊണ്ട്‌ പറ്റുന്ന പോലെ ഒക്കെ അച്ഛൻ അച്ഛമ്മയെ നോക്കിട്ടുണ്ട്... അതൊക്കെ മതിന്നെ... എണീറ്റേ..." അവൾ ഭാസ്കരനെ എഴുന്നേൽപ്പിച്ചു.... അയാൾക്ക് പുറകിൽ നിന്ന് രേണുകയും ആ വാക്കുകൾ കേട്ട് തലർന്നുപോയി... " നിങ്ങള് ഇതെന്താ ഭാസ്ക്കാരേട്ടാ കൊച്ചു കുട്ടികളെ പോലെ..." രേണുക ആ മനുഷ്യനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു... " അമ്മക്ക് ഞാൻ എന്നും കുട്ടി ആയിരുന്നെടി...." ഞാൻ ചെയ്യുന്ന ഓരോ തെറ്റുകൾ കാണുമ്പൊഴും എന്നെ ചേർത്ത് പിടിച്ച് " ""ഒക്കെ ശരിയാവുമെടാ മോനേ... ഇതൊക്കെ നിന്റെ പ്രായത്തിൽ ചെയ്ത് പോകുന്ന തെറ്റുകളാ..."" ചത്തുകളഞ്ഞാലോ എന്ന് വരെ ആലോചിച്ച സമയം ഉണ്ടായിരുന്നു എനിക്ക്... അന്നൊക്കെ എന്റെ അമ്മ എന്റെ കൂടെ നിന്നതിന്റെ ആണ് ഇന്നത്തെ ഞാൻ... 'അമ്മ എന്നെ ഇന്ന് വരെ തള്ളിപ്പറഞ്ഞിട്ടില്ല... പഴയ ആൾക്കാരൊക്കെ പറയാറില്ലേ നമ്മൾ ചെയ്‍ത എല്ലാ തെറ്റുകളും ഓർക്കാൻ നമുക്കൊരു സമയം വരും എന്ന്..... അത് ഒക്കെ വളരെ ശരിയാ.... രേഷ്‌മ അമ്മയെ നോക്കി... രേണുക പിന്നെ ഒന്നും മിണ്ടിയില്ല... തന്റെ അച്ഛന്റെ കഴിഞ്ഞു പോയ

💬 Comments

View all comments