0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 691

മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി... ടി വി കാണുകയായിരുന്ന രേണുക തന്റെ മകളെ കണ്ട് ഒരു നിമിഷം അതിശയിച്ചു... ഭാസ്ക്കാരേട്ടാ... ഒന്നിങ്ങോട്ട് വന്നേ... അവർ വിളിച്ചുകൂവി... അവൾ നാണത്തോടെ തലതാഴ്ത്തി നിന്നു... ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരുന്ന ഭാസ്‌കരൻ തന്റെ വായനയിലെ ഫ്ലോ നഷ്ടപ്പെട്ടതിന്റെ അവജ്ഞയോടെ ഹാളിലേക്ക് കടന്നു വന്നു... "എന്താടി വിളിച്ചു കൂവുന്നെ..." "നിങ്ങടെ മോളെ നോക്ക് മനുഷ്യാ..." ഭാസ്‌കരൻ കണ്ണ് മിഴിച്ച് നോക്കിനിന്നു... എന്തോ ഒരു മായിക വലയം അയാളെ ആ സമയത്ത് വേട്ടയാടിയിരുന്നു... ഒരു നിമിഷം സ്വന്തം അമ്മയെ അയാൾ തന്റെ മകളുടെ സ്ഥാനത്ത് കണ്ടു... ചെറുപ്പത്തിൽ തന്നെ സ്കൂളിൽ കൊണ്ടുവിടാൻ വേഗം സാരിയുടുത്ത് വരുന്ന അമ്മയെക്കാൾ ഭംഗിയുള്ള ഒരു പെണ്ണിനേയും അയാൾ അന്നോളം കണ്ടിട്ടിലായിരുന്നു.... ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി... ഭാസ്കരൻ അവളുടെ അടുത്ത് വന്ന് അവളുടെ തലയിൽ തലോടി... "കൊള്ളാം..." എന്റെ മോള് വല്യേ പെണ്ണായി... അയാളുടെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു... അത് കണ്ട് അവളുടെയും മുഖം വാടി... " എന്താ അച്ച ഇത്..." അവൾ അയാളുടെ കണ്ണ് തുടച്ചു.... "ഏയ് ഒന്നൂല്യ... ഇത് ... ഇങ്ങനല്ല ഉടുക്കണ്ടേ..." അതും പറഞ്ഞ് തന്റെ കണ്ണ് തുടച്ച ശേഷം അയാൾ അവളുടെ കാൽക്കൽ ഇരുന്ന് സാരിയുടെ തുമ്പ് ഓരോരോ ഇഴകളായി അടിയിലേക്ക് വലിക്കാൻ തുടങ്ങി.... എല്ലാ ഇഴകളും ശരിയാക്കിയ ശേഷം എണീക്കുന്നതിന് മുൻപായി അയാൾ അവളുടെ കാലുകൾ ഒന്ന് പിടിച്ചു... താൻ അറിഞ്ഞോ അറിയാതെയോ ചെയ്‌ത എല്ലാ തെറ്റുകൾക്കും അയാൾ ഒരു നിമിഷം മാപ്പപേക്ഷിച്ചു... രേഷ്മക്ക് എന്തോ പന്തികേട് തോന്നി... അവൾ അച്ഛനോട് ചേർന്നിരുന്നു...

💬 Comments

View all comments