0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 701

എനിക്ക് അസൂയ ആണ് മനുഷ്യാ... ഇത്ര കൊല്ലം കഴിഞ്ഞിട്ടും ഉമ ചേച്ചിനെ നിങ്ങൾ ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോ... അതിശയം തോന്നിട്ടുണ്ട് എനിക്ക്... ഉമചേച്ചി മരിച്ചിട്ടേ ഇല്ല... നിങ്ങടെ ഈ നെഞ്ചില് ഇപ്പോഴും ഉണ്ട് പഴയത് പോലെ തന്നെ....... " ഈ ദൈവം അങ്ങാനാടി മോളെ... " നമ്മൾ വല്ലാതെ സ്നേഹിക്കുന്ന എന്തെങ്കിലും കണ്ടാൽ അതങ്ങ് നശിപ്പിച്ചു കളയും... എന്നിട്ട് അതിനേക്കാൾ മനോഹരമായ എന്തെങ്കിലും നമുക്ക് തരും..." തീ കുറച്ച ശേഷം പാത്രത്തിലേക്ക് ചതച്ച ചുക്കും കുരുമുളകും ഇട്ടുകൊണ്ട് അവൾ ചോദിച്ചു... "അതാരാ ഇപ്പൊ ഉമ ചേച്ചിയെക്കാൾ മനോഹരമായ ഒരാള്..." വേറെ ആർക്കെങ്കിലും പിടി കൊടുത്തോ??? കയ്യിന്ന് പോയോ മോനെ ശിവട്ടാ...???"" അയാൾക്ക് ചിരിവന്നു... " നീ തന്നെ... അല്ലാതാരാ..." രേഷ്‌മ പെട്ടന്ന് ഇടക്ക് കയറി പറഞ്ഞു... "ആ മതി മതി... ഈ കഥ ഞാൻ കൊറേ കേട്ടതാ..." "നമുക്ക് വേറെ എന്തെങ്കിലും പറയാം..." ചായ ഒരു ഗ്ളാസ്സിലേക്ക് പകർത്തി അവൾ അത് ശിവന് നൽകി... "ചൂട്ടോടെ കുടിച്ചേ ശിവട്ടാ... എന്റെ ഒറ്റമൂലിയാ.. ദിപ്പൊ പനി പോവും...." ഒരു ചായ ഇടതിന് അവൾ കാണിക്കുന്ന നെകളിപ്പ് കണ്ട് ഒരു പുച്ഛം കലർന്ന നോട്ടത്തോടെ അയാൾ ചോദിച്ചു... "ഇന്നെന്തുപറ്റി സാരിയൊക്കെ ആണല്ലോ..." ആരുടെ മുൻപിൽ ഷോ കാണിക്കാനാ പോവുന്നെ... ??? അവളിൽ ഒരു നാണം ഉടലെടുത്തു... ചുറ്റും മണമുള്ള പൂക്കൾ വിരിയുന്ന പോലെ, ഇളം തെന്നൽ തന്നെ മൃദുവായി തലോടുന്ന പോലെ അവൾക്ക് തോന്നി... "കൊള്ളാവോ??? ശിവേട്ടൻ വാങ്ങി തന്നതാ..." ഇപ്പൊ എന്നെ കാണാൻ എങ്ങിനെ ഉണ്ട്..." "വലിയ പുതുമ

💬 Comments

View all comments