Chapter Title : കുറ്റബോധം 7 [Ajeesh]
ഒന്നും ഇല്ല പണ്ടത്തെ പോലെ തന്നെ... എന്നാലും കുഴപ്പമില്ല..." അയാൾ തിരികെ തന്റെ മുറിയിലേക്ക് നടന്നു... വലിയൊരു പ്രശംസ പ്രതീക്ഷിച്ച അവൾക്ക് ആ മറുപടി തീരെ തൃപ്തി നൽകിയില്ല.... ഇനിയിപ്പോ രാഹുൽ തന്നെ കാണുമ്പോഴും ഇതുപോലെ പറയുവോ ഭഗവാനെ..... അവളുടെ മുഖത്തെ പ്രസാദം അകാലത്തിൽ പൊലിഞ്ഞു... "അതെന്താ??" എന്താ കുഴപ്പം പറ ശിവട്ടാ....അവൾ പിന്നാലെ നടന്ന് ചോദിച്ചു... "ആരാ ആള്... എന്താ അവന്റെ പേര് അത് പറ..." പിന്നീട് അവിടെ എന്തൊക്കെയോ തെളിയിക്കാനുള്ള വ്യഗ്രത ആയിരുന്നു അവൾക്ക്... ആരുടെ പേര്... ? ശിവേട്ടൻ എന്തൊക്കെയാ ഈ പറയണേ.... എനിക്ക് അങ്ങനെ പ്രേമം ഒന്നും ഇല്ല... സത്യമായിട്ടും.... " അവൾ നിർത്താതെ പറഞ്ഞുകൊണ്ടേയിരുന്നു... താൻ പറയുന്നത് എല്ലാം കേട്ടുകൊണ്ട് യാദോരു മാറ്റവും ഇല്ലാത്ത മുഖത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്ന് ശിവൻ ചായകുടി തുടർന്നു... പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് അവൾക്ക് മനസ്സിലായി... പലപ്പോഴും അച്ഛനേം അമ്മെനേം അവൾക്ക് പറ്റിക്കാൻ സാധിക്കാറുണ്ട്... കുറെ നുണ പറയാറും ഉണ്ട്... പക്ഷെ ഒരിക്കൽ പോലും ശിവേട്ടന്റെ മുൻപിൽ അതിന് പറ്റിയിട്ടില്ല... നുണ പറഞ്ഞാൽ പുള്ളി കയ്യോടെ പിടിക്കുകയും ചെയ്യും, ചിലപ്പോൾ നുണയാണെന്ന് അറിഞ്ഞിട്ടും ശിവേട്ടൻ അവളോട് വിശ്വസിച്ച മട്ടിൽ മിണ്ടാതെ നിൽക്കും... ആ നിൽപ്പ് കണ്ടാൽ അവൾ അറിയാതെ സത്യം തുറന്ന് പറയും... ഇന്നും ഇത് തന്നെയാണ് സംഭവിക്കാൻ പോകുന്നത് എന്ന ബോധ്യം അവൾക്ക് പതിയെ വന്നു... രേഷ്മ കട്ടിലിന്റെ തലയിൽ ചാരി ഇരിക്കുന്ന ശിവന്റെ ഇടതു കൈ തന്റെ മാറോട് ചേർത്ത് ആ തോളിൽ ചാരി കിടന്നു... "ശിവട്ടാ..."...അവൾ പതിയെ
💬 Comments
View all comments