Chapter Title : കുറ്റബോധം 7 [Ajeesh]
ഒന്നും നോക്കണ്ട...." മോള് പോവാൻ നോക്ക്..." അവളെ നെഞ്ചോട് ചേർത്ത് അയാൾ പറഞ്ഞു... "ഞാൻ തമാശ പറഞ്ഞതല്ല ശിവട്ടാ... ഇനീം പനി കൂടിയാലോ??? ആ കണ്ണൊന്ന് തുറന്ന് കിട്ടിയതിന്റെ പാട് എനിക്ക് മാത്രമേ അറിയൂ..." അവളുടെ കണ്ണിൽ ഒരു ആദി നിഴലിച്ചിരുന്നു... "അവളോ പാസമാടി ഉനക്ക് എൻമേലെ??." അല്പം വികാരപരവശതയോടെ തന്നെ അയാൾ ചോദിച്ചു. "ആമ..." അവൾ അയാളുടെ നേരെ ചിരിച്ചു കൊണ്ട് പറഞ്ഞു.... "ശരി എന്റെ മോള് കോളേജിൽ പോവാൻ നോക്ക്... ഞാൻ ഭാസ്കരനെ വിളിച്ച് വീട്ടിൽ രണ്ട് ദിവസം നിൽക്കാം..." അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ഒരായിരം പൂക്കൾ വിടർന്ന പ്രതീതി ആയിരുന്നു... അവൾ ശിവനെ മുറുകെ പുണർന്നു... " ശിവട്ടാ..... ഇപ്പഴെങ്കിലും തോന്നിയല്ലോ.... എത്ര നാളായി ഞങ്ങൾ എല്ലാവരും മാറി മാറി പറയുന്നു ഇവിടെ ഇങ്ങനെ ഒറ്റക്ക് താമസിക്കണ്ടാന്ന്...." വലിയ ശരീരവും ആരുടെ മുന്നിലും കുനിക്കാത്ത തലയെടുപ്പും, ഒരു പറ താടിയും കണ്ണുകളിൽ കത്തി നിൽക്കുന്ന കോപവും ഉള്ള ശിവന്റെ കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങി... അതേ ഇവൾ എന്റെ മകൾ തന്നെയാണ് എന്റെ ഉമയുടെ മകൾ... ഞങ്ങൾക്ക് പിറക്കാതെ പോയ മക്കൾ... തന്റെ കണ്ണീര് അവൾ കാണാതിരിക്കാൻ അയാൾ സ്വയം തന്റെ വലം കൈ കൊണ്ട് അവളെ ചുറ്റി പിടിച്ച ശേഷം കണ്ണു തുടച്ചു... "ശരി ഞാൻ പോട്ടെ..." "ശിവട്ടാ.... ഇനി അധികം വൈകാതെ വീട്ടിക്ക് പോവണം ട്ടാ..." ഞാൻ വീട്ടിൽ എത്തുമ്പോ അവിടെ കണ്ടില്ലെങ്കിൽ നിങ്ങളെ ഞാൻ കൊല്ലും ഉറപ്പാ..." അവൾ നടന്നുപോകുന്നതിനിടെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു .... "എടി പെണ്ണേ
💬 Comments
View all comments