0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 706

നീ നിന്റെ ബാഗ് എടുക്കുന്നില്ലേ...???" ശിവൻ ഉറക്കെ വിളിച്ചു ചോദിച്ചു... "അയ്യോ ഇപ്പഴാ ഓർത്തത്..." അവൾ തിരികെ സാരിത്തലപ്പ് പിടിച്ച് ഓടി വന്നു... " വേറെ എന്തെങ്കിലും ആണെങ്കിൽ പോട്ടെ... സ്വന്തം ബാഗ് മറന്നോണ്ട് കോളേജിൽ പോകുന്ന ഒരുത്തിയെ ഞാൻ ആദ്യമായിട്ട് കാണാ..." അവളുടെ തലയിൽ ഒരു കിഴുക്ക് കിഴുക്കിക്കൊണ്ട് ശിവൻ പറഞ്ഞു... " ആആ.... അടിക്കല്ലേ ശിവട്ടാ...നല്ല വേദന ഉണ്ട് ഇങ്ങനെ തലയിൽ അടിക്കുമ്പോ.... ആ ഞാൻ ബാഗ് എടുക്കാൻ ഒന്നും വന്നതല്ല... ബാഗ് വീട്ടിക്ക് പോവുമ്പോ ശിവേട്ടൻ കൊണ്ടുപോക്കോ..." ഞാനെ വേറെ ഒരു സാധനം മറന്നു... അവൾ ബാഗ് തുറന്ന് ഉണ്ണിയേട്ടന്റെ കടയിലെ കപ്പലണ്ടി മിട്ടായി പുറത്തെടുത്തു... "നീ അപ്പൊ വാങ്ങിച്ചല്ലേ...." ശിവൻ ചോദിച്ചു... "ആ വാങ്ങി മോനെ ശിവട്ടാ... പക്ഷെ കഴിച്ചില്ല... ശിവേട്ടൻ തരുമ്പഴേ ഇതിനൊരു ടേസ്റ്റ്‌ ഉള്ളുന്നെ..." അയാൾ ചിരിച്ചുകൊണ്ട് അവളെ നോക്കി... ചിരിക്കിടയിൽ ആ കണ്ണുകൾ നിറയുന്നുണ്ടോ... അവൾ ശിവനോട് ചേർന്ന് നിന്നു... "വായിൽ വച്ച് താ ശിവട്ടാ...." ആ മുഖത്ത് നിന്നും കണ്ണെടുക്കാതെ അവൾ പറഞ്ഞു... ശിവൻ ഒരു മിട്ടായി കഷ്ണം എടുത്ത് അവളുടെ വായിൽ വച്ചു കൊടുത്തു... " എന്നാ ഞാൻ പോട്ടെ.... " ഇപ്പഴേ കൊറേ വൈകി... " അവൾ നടന്നകന്നു... ശവൻ ഉമ്മറത്തെ ചവിട്ടുപടിയിൽ അവൾ പോകുന്നതും നോക്കി ഇരുന്നു... "ഉമേ നമ്മുടെ മോള് വല്യേ കുട്ടി ആയെടി.." അയാൾ ആകാശത്തേക്ക് നോക്കി ഇടറുന്ന ശബ്ദത്തോടെ പുലമ്പിക്കൊണ്ടിരുന്നു... സൗന്ദര്യത്തിന്റെ അവസാന വാക്കായി അവൾ, നിഷ്കളങ്കതയുടെ കടലായി, കുട്ടിക്കുറുമ്പിന്റെ റാണിയായി, ഇന്ന് എന്റെ മോള് ആദ്യമായിട്ട്

💬 Comments

View all comments