Chapter Title : കുറ്റബോധം 7 [Ajeesh]
മുന്താണിയും മറ്റും ശരിയാക്കി... ഇടുപ്പ് പുറത്ത് കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി... മാറിൽ നിന്നും താഴേക്ക് ഇറങ്ങി കിടന്നിരുന്ന സാരിയുടെ ഭാഗം അവൾ മുകളിലേക്ക് ഉയർത്തി പിന് ശരിക്ക് കുത്തി... തന്റെ മുടി കൈകൊണ്ട് ഒന്ന് കോന്തിയ ശേഷം അവൾ സ്ഥിരം ഇടാറുള്ള പോലെ ഇടത് തോളിലൂടെ മുൻപിലേക്ക് ഇട്ടു... മുഖം നന്നായി വാഷ് ചെയ്ത് അവിടെ വച്ചിരിക്കുന്ന കണ്ണാടിയിൽ അവൾ ഒന്ന് നോക്കി... കവിളിൽ ഒരു കുരു വന്നിരിക്കുന്നു... " ഇതേപ്പഴാ വന്നേ... " അവൾ അത് ഞെക്കി പൊട്ടിക്കാൻ നോക്കി... പൊട്ടുന്നില്ല... അതൊരു ചെറുതായിരുന്നു... എന്നാൽ പൊട്ടിക്കാൻ നോക്കിയത്കൊണ്ട് മുഖത്തിന്റെ ആ ഭാഗത്ത് ഒരു വൃത്തിയില്ലാത്ത പോലെ അവൾക്ക് തോന്നി... അവൾ വീണ്ടും പൊട്ടിക്കാൻ ശ്രമിച്ചു... ഇത്തവണ അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു... എന്നിട്ടും കുരു പൊട്ടിയില്ല... അവൾ കണ്ണ് തുടച്ച് മുഖം വീണ്ടും കഴുകാൻ തുടങ്ങി... ഹൻഡ്ബാഗിൽ നിന്നും ടവ്വൽ എടുത്ത് മുഖം തുടക്കാൻ നോക്കുമ്പോൾ ചുമരിൽ എഴുതി വച്ചിരിക്കുന്ന മഹത് വചനം അവൾ ശ്രദ്ധിച്ചു... " കുരു അത് പൊട്ടാനുള്ളതാണ് " അവൾക്ക് മുഖത്ത് ഒരു പുഞ്ചിരി വിടർന്നു... ഇന്ന് കാലത്ത് മുതൽ കണ്ണീരാണ് അച്ഛൻ പഴംപുരണം പറഞ്ഞാണ് കരയിപ്പിച്ചത്... ഉണ്ണിയപ്പൂപ്പൻ ഡയലോഗ് അടിച്ച് കരയിപ്പിച്ചു, അവസാനം ശിവേട്ടൻ എന്നെ സ്നേഹിച്ച് കൊല്ലുന്നത് കണ്ട് അറിയാതെ കരഞ്ഞു... ഇന്നത്തെ ദിവസം പൊക്കാണെന്നാ തോന്നാണെ... അവൾ മനസ്സിൽ നിന്നും പ്രതീക്ഷയുടെ അമിതഭാരം ഇറക്കിവച്ചു.... ബാത്റൂമിലെ കവാടത്തിന്റെ അരികിൽ എത്തിയപ്പോൾ മുകളിൽ എഴുതിയ മറ്റൊരു മഹത് വചനം അവൾ കണ്ടു... "ജോണിക്കുട്ടൻ ഈ
💬 Comments
View all comments