Chapter Title : കുറ്റബോധം 7 [Ajeesh]
ബാത്റൂമിന്റെ ഐശ്വര്യം" അവൾക്ക് അറിയാതെ ചിരി പൊട്ടി.... പുറത്തിറങ്ങി ക്ലാസ്സ് ലക്ഷ്യമാക്കി അവൾ നടക്കാൻ തുടങ്ങി... നല്ല മഴക്കാറുണ്ട്... ഈ ക്രിസ്തുമസ് സീസണിലും മഴ ഒക്കെ പെയ്യുവോ ഭഗവാനെ... അവൾ ആലോചിച്ചു... സാരിയാണ് ഉടുത്തിരിക്കുന്നത്... അല്ലങ്കിലെ ഇത് കൊണ്ട് നടക്കുന്നത് തനിക്കൊരു ചടങ്ങാണെന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു പോരത്തെന് ഇപ്പൊ മഴയും.... ശിവേട്ടൻ ബാഗ് എടുക്കാൻ പറഞ്ഞത് അവൾ ഓർത്തു... ബാഗിൽ ഫുൾ സെറ്റപ്പ് എപ്പോഴും ഉണ്ടാകും ... അല്ലെങ്കിലും മൂത്തോര് പറയുന്നത് കേൾക്കാൻ ഒരു മടിയാ... അവർ പറയുന്നത് പൂർണ്ണമായും ശരിയാണെന്ന് ബോധ്യമായാലും അനുസരിസിച്ചാൽ എന്തോ നഷ്ടപ്പെടും എന്നൊരു ചിന്ത... പറഞ്ഞിട്ട് കാര്യമില്ല... അവൾ ക്ലാസ്സിലേക്ക് നടന്നു...ക്ലാസിന്റെ പുറത്ത് തന്നെ കുറച്ച് കുട്ടികൾ നിൽക്കുന്നുണ്ട്... അവൾ വരുന്നത് കണ്ട് എല്ലാവരും നോക്കി... അതവളിൽ ഒരു ജാള്യത നിറച്ചു.... "രേഷമേ വാ എന്ത് പറ്റി വൈകിയല്ലോ...." "ഈ സാരി നന്നായി ചേരുന്നുണ്ട് ട്ടാ...." "ടാ അവൾ വന്നിട്ടുണ്ട് ടാ... നോക്കിയേ..." വരാന്തയിലൂടെ തന്റെ ക്ലാസ്സ് എത്തുന്നതിനിടക്ക് ഒരുപാട് കമെന്റ്സ് അവൾ കേട്ടു.... അവസാനം സ്വന്തം ക്ലാസ്സിന്റെ മുൻപിൽ എത്തി... "ആഹാ...ഇന്നെന്താ നിനക്കൊരു മാറ്റം ... ആ മേക്കപ്പ് ഒന്നും കാണാനില്ലല്ലോ... നിനക്കെന്നും ഇതുപോലെ വന്നാലെന്താ..." ഗോകുൽ പുറത്തിറങ്ങി വന്ന് അവളോട് ചോദിച്ചു... "എടാ എങ്ങാനോണ്ട്???" ഞാൻ ആദ്യമായിട്ടാ സാരിയൊക്കെ ഉടുക്കുന്നെ...." അവൾ വ്യഗ്രതയോടെ അറിയാനുള്ള ആകാംഷയോടെ അവനോട് ചോദിച്ചു.... "ആ ഒരു കുഴപ്പം ഉണ്ട്..." സാരിയുടെ ഒന്നും അല്ല... നിന്റെ ഒരു കവിള് മാത്രം എന്താ ഇങ്ങനെ ചുവന്നു നിൽക്കുന്നേ... അങ്ങനെ കാണാൻ ഒരു രസം
💬 Comments
View all comments