0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 710

ഇല്ല... അത് പറഞ്ഞ് തീർന്നതും ഗോകുൽ അവളുടെ അടുത്ത കവിളിൽ അമർത്തി പിടിച്ച് വലിച്ചു... "ആആആആ...." രേഷ്മയുടെ കണ്ണ് രണ്ടും നിറഞ്ഞു തുളുമ്പി... രണ്ടു കവിളും ചുവന്നു തുടുത്തു... ചുണ്ടുകൾ വരെ ചുവന്നുപോയി... "എടാ പട്ടി.... അവൾ ഗോഗുലിനെ ക്ലാസ് മുഴുവൻ ഓടിച്ചു... ബദ്ധ ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇണകം കണ്ട് ക്ലാസ്സ് മുഴുവൻ അമ്പരന്നു... സാരി ആയതുകൊണ്ട് അവൾക്ക് ഓടാൻ പറ്റുന്നുണ്ടായിരുന്നില്ല.. വേദന ശമിച്ചപ്പോഴോ അതോ അവനോടുള്ള ദേഷ്യം കേട്ടടങ്ങിയപ്പോഴോ അവൾ ഓട്ടം നിർത്തി ക്ലാസ് മൊത്തം അവളെ തന്നെ നോക്കി നിലയുറപ്പിച്ചു... പുറകിലെ ബഞ്ചിൽ നിന്നും സിയാദ് ഒരു കഷ്ണം കേക്കുമായി അവളെ തന്നെ നോക്കി നിന്നു പോയി.... രേഷ്‌മ താൻ നോക്കുന്നത് കണ്ടു എന്ന് മനസ്സിലാക്കിയിട്ടും അവന് അവളിൽ നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല... ഇങ്ങനെയൊക്കെ ഒരാൾക്ക് സൗന്ദര്യം കൊടുക്കരുത് .... കണ്ണടക്കാൻ പോലും മടി തോന്നിപ്പോയി അവന്... അവൾ അവനോട് കൊള്ളാവോ എന്ന് ശബ്ദം പുറത്ത് വരാതെ ചോദിച്ചു... "സിയാദ് ഒന്ന് തലയാട്ടിപ്പോയി... അപ്പോഴേക്കും അവന്റെ കണ്ണുകൾ ആൻസിയെ തിരഞ്ഞു... അവൾ അവനെ തന്നെ നോക്കി പുഞ്ചിരി തൂകി ബഞ്ചിൽ ഒരു കൈ താടിക്ക് കൊടുത്ത് ഇരിക്കുന്നുണ്ടായിരുന്നു... അവസാനത്തെ കഷ്ണം കേക്ക് ആണ് അവന്റെ കയ്യിൽ ... അന്സിക്ക് വേണ്ടി അവൻ മാറ്റി വച്ചത്... രേഷ്‌മ വരും എന്ന സൂചന പോലും ഇല്ലാത്തതിനാൽ അവൾക്ക് ആരും ഒരു കഷ്ണം പോലും മാറ്റി വച്ചില്ല...സിയദിന്റെ മുഖത്ത് പെട്ടന്ന് ഒരു നിശ്ചയഥാര്ഷ്ട്യം കയറിക്കൂടി... അവൻ രേഷ്മയെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം കേക്ക് അന്സിക്ക്

💬 Comments

View all comments