0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 711

വായിൽ വച്ച് കൊടുത്തു... അവൾ ഒരു കടി കടിച്ച ശേഷം കേക്ക് അവന്റെ കയ്യില്നിന്നും വാങ്ങി രേഷ്മയുടെ അടുത്തേക്ക് വന്നു... "ഹാപ്പി ക്രിസ്മസ് ഡിയർ " രേഷ്‌മ അവളോട് തിരിച്ചും "ഹാപ്പി ക്രിസ്തുമസ് " വിഷ് ചെയ്തു.... " ദാ കഴിക്ക് " രേഷ്‌മ ഒരു കഷ്ണം കടിച്ചെടുത്തു... അതിനു ശേഷം അവർ ഇരുവരും കെട്ടിപ്പിടിച്ച് നിന്നു... "ആൻസി... കേക്കൊക്കെ ദേഹത്താവും മതിയെടാ..." ആൻസി അവളെ നോക്കി ഒരൽപ്പം അർത്ഥം വച്ചെന്ന പോലെ ചിരിച്ചുകൊണ്ട് അവളിൽ നിന്നും അകന്നുമാറി.... അവർ ഇരുവരും ക്ലാസ്സിലെ ബാക്ക് ബഞ്ചിൽ ഇരുന്ന് പുറകിലെ ചുമരിൽ ചാരി ഇരുന്നു..... " എന്താടാ ഇത്ര വൈകിയത് ....? " ആൻസി രേഷ്മയുടെ തോളിലൂടെ കൈ ഇട്ടുകൊണ്ട് ചോദിച്ചു... " ഒന്നും ഇല്ലടാ... ശിവേട്ടനെ കാണാൻ പോയതാ... അവിടെ ചെന്നപ്പോ പുള്ളിക്കാരന് ഒടുക്കത്തെ പനി..." "ഞാൻ ഇന്ന് വരുന്നില്ല എന്ന് വിചാരിച്ചതാ.... പിന്നെ ശിവേട്ടൻ തന്നെ എന്നെ ഉന്തി തള്ളി പറഞ്ഞു വിട്ടു..." അവൾ സാരി നേരെയിട്ടുകൊണ്ട് പറഞ്ഞു... "നിന്റെ ഒരു ശിവേട്ടൻ...." സത്യം പറയാല്ലോ എനിക്ക് ആ മനുഷ്യനെ പേടിയാ... നീ സുന്ദരനാ എന്നൊക്കെ പറഞ്ഞപ്പൊ ഞാൻ കരുതിയത് ഇതുപോലെ ഒരു രൂപം ഒന്നും അല്ല... ഇതെന്താ പറയാ.... ആ മുഖത്തേക്ക് ഒന്ന് നോക്കി നിൽക്കാൻ തന്നെ പേടിയാകും.... ഏതോ ചക്രവർത്തിയെ പോലെ ഒക്കെ ഉള്ള ഒരു അപ്പിയറൻസ്..." രേഷ്മക്ക് ചിരി വന്നു... "പിന്നെ... നിനക്ക് ചുമ്മാ തോന്നുന്നതാ..." " രേഷമേ ഞാൻ പോവാണ് ട്ടാ..." രണ്ട് കുട്ടികൾ വന്ന് പറഞ്ഞു... ആ ശരിയെടാ...

💬 Comments

View all comments