Chapter Title : കുറ്റബോധം 7 [Ajeesh]
ഞാൻ കുറച്ച് കഴിഞ്ഞു വരാം... ഇപ്പൊ വന്നു കേറിയതല്ലേ ഉള്ളു..." അവൾ പറഞ്ഞു... " ഓഹ് ഇട്‌സ് ഒക്കെ... ഹാപ്പി ക്രിസ്തുമസ്..." " ഹാപ്പി ക്രിസ്തുമസ്..." അവൾ തിരിച്ചും പറഞ്ഞു... ആൻസി പുറകിലേക്ക് ചാഞ്ഞിരുന്ന് തന്റെ കൂട്ടുകാരിയെ നോക്കി ഒരു നെടുവീർപ്പിട്ടു... "എന്നതാടി അച്ചായത്തി ഇങ്ങനെ നോക്കുന്നെ... " ആക്കല്ലേ.... അവൾ അന്സിയുടെ തുടയിൽ പി
ച്ചി" "ഉഫ്... ചുമ്മതിരി പെണ്ണേ... വരുന്നവർ മുഴുവൻ നിന്നോടാ യാത്ര പറയുന്നത്... ഇവിടെ ഞാൻ ഒരാളുള്ളത് കാണുന്നുപോലും ഇല്ലാ ആരും...." ആൻസി അവളെ നോക്കി വശ്യതയോടെ പറഞ്ഞു... രേഷ്മയിൽ ചെറിയൊരു നാണം പതഞ്ഞു പൊന്തി... പിന്നീടാണ് അവൾ സിയാദിനെ കുറിച്ച് ആലോചിച്ചത്... "ആൻസി... അവൻ എന്നെക്കുറിച്ച് എന്തെലും പറയാറുണ്ടോ നിന്നോട്..." എന്നും കൂടെ ഉണ്ടാവണം എന്ന് മോഹിച്ച ഒരു കൂട്ടുകാരൻ ഇപ്പോൾ മിണ്ടാറില്ലെന്നത് അവൾ വേദനാപൂർവ്വം ഓർത്തു... അവനെക്കുറിച്ച് പറയുമ്പോൾ തന്റെ തൊണ്ട ഇടറിയത് പോലെ അവൾക്ക് തോന്നി... ആൻസി തല താഴ്ത്തി... "ഇല്ലടാ... ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവൻ എണീറ്റ് പോവും... പിന്നെ പിന്നെ ഞാൻ നിന്നെക്കുറിച്ച് ഒന്നും മിണ്ടാറില്ല.... അവന് ഒരു വെറുപ്പ് ആണ് ഇപ്പൊ... പക ഉള്ളിൽ കൊണ്ട് നടക്കുന്ന പോലെയൊക്കെ തോന്നുവാ എനിക്ക്..." ആൻസി അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ പറഞ്ഞു... രേഷ്മയുടെ കണ്ണ് നിറഞ്ഞു വന്നു... ഗോകുൽ പിടിച്ചു വലിച്ചിട്ടായിരിക്കണം അവളുടെ കവിളിണകൾ ചുവന്ന് തുടുത്തിരുന്നു... ആ മുഖത്ത് തീരാത്ത നിഷ്‌കളങ്ക തളം കെട്ടി കിടപ്പുണ്ടായിരുന്നു... പെട്ടന്ന് പുറത്ത് ഇടി വെട്ടി മഴ പെയ്യാൻ തുടങ്ങി... ആർത്തിരമ്പുന്ന മഴ...കുറെ പേർ ബാഗ് എടുത്ത്
💬 Comments
View all comments