0%

Chapter Title : കുറ്റബോധം 7 [Ajeesh]

Author : Ajeesh Read All Parts 676

നടന്ന എല്ലാ കാര്യങ്ങളും ആൻസിയോട് പറഞ്ഞു... അവളോട് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു ആശ്വാസം അവൾക് തോന്നി... നിങ്ങൾ എന്തൊക്കെ എന്നെക്കുറിച്ച് പറഞ്ഞാലും എന്നെ മനസ്സിലാക്കുന്ന കുറച്ച് പേര് ഇവിടെ ഉണ്ടെടാ എന്നുള്ള ഒരു അഹങ്കാരം അവളിൽ ഉടലെടുത്തു.... പെട്ടന്നാണ് സിയാദിനെ അവൾ ഓർത്തത്...അവൾ വേഗം സിയദിനെ തിരിഞ്ഞു നോക്കി.... അവൻ ബുക്കിൽ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്.... ഇവൻ ക്ലാസ്സ് ഒക്കെ ശ്രദ്ധിക്കാൻ തുടങ്ങിയോ??? ഒരു ചെറുപുഞ്ചിരി അന്സിയുടെ ചുണ്ടിൽ അറിയാതെ വിടർന്നു.... വല്ലപ്പോഴും സംഭവിക്കുന്ന കാഴ്ച അവൾക്ക് കാണിച്ചു കൊടുക്കാൻ തിരിഞ്ഞപ്പോഴാണ് അന്സിയുടെ ഇടത്തെ കവിൽത്തടം ചുവന്ന് വീർത്ത് ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചത്... പക്ഷെ അവൾ വല്ലാത്ത സന്തോഷത്തിലാണ്... "ഇതെന്താടാ നിന്റെ മുഖത്ത്... നീരുണ്ടല്ലോ?? " അവളുടെ മുഖത്ത് പെട്ടന്ന് നാണം കൂടിയോ??? രേഷ്‌മ അൽപംകൂടി അവളുടെ അടുത്തേക്ക് ചേർന്നിരുന്നു.... "എടി അച്ചായത്തി ....ഞാൻ ഒന്ന് മാറി നിന്നപ്പോഴേക്കും. ഇവിടെ എന്താ ഉണ്ടായത്.??? അവൾക്ക് എന്തെന്നില്ലാത്ത നാണം വീണ്ടും വീണ്ടും ഉടലെടുക്കാൻ തുടങ്ങി.... "ഇന്നാണ് മോളെ ഞാൻ ഏറ്റവും സന്തോഷിച്ച ദിവസം, പിന്നെ സങ്കടപ്പെട്ട ദിവസവും... ഒന്ന് കിട്ടിയാൽ എന്താ അവൻ എന്നോട് പറഞ്ഞില്ലേ..... അന്സിയുടെ ഇരട്ടത്താപ്പ് പോലുള്ള മറുപടി രേഷ്മയെ പ്രകോപിതായാക്കാൻ തുടങ്ങി... അവൾ അന്സിയുടെ തുടയിൽ അമർത്തി പിടിച്ചു.... "...നേരെ പറയടി പട്ടി..." " ഉഫ്‌... വിട് പെണ്ണേ പറയാം...." അവൾ നാണത്താൽ തലകുനിച്ചുകൊണ്ട് പറഞ്ഞു " സിയാദ് " രേഷ്‌മ പെട്ടന്ന് വിശ്വാസം വരാത്ത പോലെ സിയദിനെ തിരിഞ്ഞു നോക്കി... അവൻ അപ്പോഴും എന്തോ എഴുതുന്ന തിരക്കിലാണ്... "എന്നാലും എന്റെ ആൻസി...

💬 Comments

View all comments