Chapter Title : കുറ്റബോധം 7 [Ajeesh]
വ്യാപിച്ചിരുന്നു... ഒരടി പോലും രണ്ടുപേർക്കും മുൻപോട്ട് വക്കാൻ കഴിയാത്ത അത്ര ഇരുട്ട്... ആൻസി തിരിഞ്ഞുനോക്കി തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ അവൾക്ക് തോന്നി... കണ്ണിൽ വെള്ളം നിറഞ്ഞത് കൊണ്ടാവണം വ്യക്തമായി അത് കാണാൻ അവൾക്ക് കഴിഞ്ഞില്ല.... എങ്കിലും തന്റെ ഉറ്റ കൂട്ടുകാരിയോട് തന്റെ പുഞ്ചിരിതൂകുന്ന മുഖം നൽകി അവളെ അനുമോദിക്കാൻ ഉള്ള വിവേകം രേഷ്‌മ കാണിച്ചു.... കുട്ടികൾ മിക്കവാറും കോളേജിൽ നിന്നും പോയിത്തുടങ്ങി... രേഷ്മയും പതിയെ നടക്കാൻ തുടങ്ങി... താൻ ഒറ്റക്കായിപോയത് പോലെ ഒരു തോന്നൽ അവളിൽ ഉടലെടുത്തു... പക്ഷെ അതിനെക്കാൻ കൂടുതൽ ഇപ്പോൾ സ്വയം ഒരു മനോബലം തനിക്ക് കൈവന്ന ഒരു പ്രതീതി ആയിരുന്നു അവൾക്ക്... പലതും തിരിച്ചറിയാൻ തുടങ്ങി.... " ആരും ആരുടെയും കൂടെ സ്ഥിരമായി ഉണ്ടാവില്ല എന്ന തിരിച്ചറിവ്...." "നമുക്ക് ശരിയാണ് എന്ന് തോന്നുന്ന കാര്യങ്ങൾ പലതും ഭൂരുഭാഗം പേർക്കും തെറ്റായിരിക്കും എന്ന തിരിച്ചറിവ്...." "എത്ര വലിയ ബന്ധം ആണെങ്കിലും ചിലപ്പോൾ ഒരു വാക്കുകൊണ്ട് അത് തകിടം മറിഞ്ഞു തകർന്ന് പോകാം എന്ന തിരിച്ചറിവ്" അവൾ പലതും മനസ്സിലാക്കാൻ തുടങ്ങി.... സിയാദിനോട് ഞാൻ ചൂടായത് മോശം ആയിപ്പോയി എന്ന് അവൾക്ക് ഇപ്പോൾ പൂർണ്ണമായി മനസ്സിലായിരുന്നു... എന്നെങ്കിലും ഒരു അവസരം കിട്ടിയാൽ അവനോട് അതിന് ക്ഷമ ചോദിക്കണം എന്ന് രേഷ്‌മ മനസ്സിൽ ഉറപ്പിച്ചു... അപ്പോഴും അവളുടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു... അത്രത്തോളം അടുത്ത കൂട്ടുകാരനായിരുന്നു അവൾക്ക് സിയാദ്... അൽപ്പം നടന്നപ്പോൾ സിയാദ് ആൻസിയെ ഒരു ചുമരിൽ ചാരി നിർത്തി എന്തോ പറയുന്നത് അവൾ കണ്ടു... അത് കണ്ടോപ്പോൾ അറിയാതെ അവളുടെ ഉള്ളിൽ ഒരു പുഞ്ചിരി
💬 Comments
View all comments