Chapter Title : കുറ്റബോധം 8 [Ajeesh]
പറഞ്ഞു " ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആവണം എങ്കിൽ പലതും ഉപേക്ഷിക്കേണ്ടി വരും... നമുക്ക് വളരെ പ്രിയപ്പെട്ടത് വരെ...." അവളുടെ നെഞ്ചോന്ന് പിടച്ചു... അവളുടെ മുഖത്തെ ചിരി മാഞ്ഞു.... എങ്കിലും അവരെ നോക്കി ഒരു നിസ്സഹായത കലർന്ന ഒരു ചിരി അവൾ ചിരിച്ചു... " അറിയാം... എനിക്ക് പ്രിയ്യപ്പെട്ടത് കിട്ടാൻ ഞാൻ ശ്രമിക്കാതിരിക്കോ ചേച്ചി... " രാഹുൽ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു... "ഇല്ല അവനെ എതിർക്കാൻ എനിക്ക് കഴിയില്ല... ഞാൻ കാരണം അവന് കിട്ടേണ്ട ഒരു ഭാഗ്യവും കിട്ടാതെ പോവരുത്... അവന്റെ മുഖത്തെ നിറഞ്ഞ പുഞ്ചിരിയെക്കാൾ മഹത്തരമായി മറ്റൊന്നും തനിക്ക് ഈ ലോകത്തില്ലല്ലോ..." രേഷ്‌മ അവനെ അഭിമാനത്തോടെ നോക്കി... " എന്നാ ശരി മോൻ എന്തായാലും വിളിക്കണം... നീ വിളിക്കും എന്നറിയാം എന്നാലും ഒന്ന് പറഞ്ഞെന്നെ ഉള്ളു...... ഞാൻ പോട്ടെ ഹാവ് എ ഗുഡ് ഡേ " അവർ യാത്ര പറഞ്ഞു... " ഓക്കെ ബൈ... " രാഹുൽ തിരികെ വിഷ് ചെയ്തു... രേഷ്മയും രാഹുലും തിരികെ നടന്നു... " ടാ പോയാലോ സമയം വൈകുന്നു..." അവൾ രാഹുലിനെ ഓർമിപ്പിച്ചു... " ഹമ്മം വാ... വേഗം പോവാം... ഇനി നിനക്ക് ഇങ്ങോട്ട് വന്നതിന്റെ പേരിൽ വീട്ടിൽ ഒരു പ്രശ്നം ഉണ്ടാവണ്ട...." അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല.... തിരികെ നടക്കുമ്പോൾ പൂർണ്ണമായ നിശബ്ദത അവർക്കിടയിൽ തളം കെട്ടിനിന്നു... അൽപ സമയത്തിന് ശേഷം രാഹുൽ തുടർന്നു.... "നാളെ ഒരു കല്യാണം ഉണ്ട്... അച്ഛനും അമ്മയും എല്ലാരും പോവും... ഞാൻ ഒറ്റക്കാവും വീട്ടിൽ... " ബോറടിക്കും എന്നാ വിചാരിച്ചത്... ഇനിയിപ്പോ
💬 Comments
View all comments