Chapter Title : കുറ്റബോധം 8 [Ajeesh]
മടിയിൽ നിന്നും എണീറ്റ് സമയത്തെ കുറിച്ച് അവൻ ഒന്ന് ഓർമിപ്പിച്ചു... " മോനെ..." അവന്റെ തോളിൽ പുറകിൽ നിന്നും ആരോ പിടിച്ചു.... രേഷ്മയാണ് ആദ്യം തിരിഞ്ഞത്... ഒരു നാൽപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അത്യാവശ്യം കാണാൻ കൊള്ളാം... അവർ രാഹുലിനെ തന്നെ നോക്കുകയാണ്... വശ്യതയോടെ ആദരവോടെ.... "എന്താ.." രാഹുൽ യാദൃശ്ചികമായി കണ്ട ഒരു സ്ത്രീയോടെന്ന പോലെ ലാഘവത്തോടെ ചോദിച്ചു... "നന്നായി ഫ്ലൂട്ട് വായിക്കുന്നുണ്ടല്ലോ... നീ എവിടെന്നാ പഠിച്ചത്???" അവരുടെ മുഖത്തെ ആകാംഷ അപ്പോഴും വിട്ടുമാറിയിരുന്നില്ല... "ചേച്ചി ... അത് ഞാൻ പഠിക്കാൻ ഒന്നും പോയിട്ടില്ല... ചെറുപ്പത്തിൽ ഒരു പൂരത്തിന് പോയപ്പോ അച്ഛൻ വാങ്ങി തന്നതാ ....." അന്ന് തൊട്ട് ഞാൻ ഇത് എങ്ങനെയൊക്കെയോ വായിക്കാറുണ്ട്... അല്ലാതെ എനിക്ക് ഒന്നും അറിയില്ല..." അവർ രാഹുലിന്റെ മുടിയിൽ തലോടി... "കഴിവുള്ളവനാ നീ... ഒരിക്കലും സംഗീതം ഉപേക്ഷിക്കരുത്...." ദാ ഇതാ എന്റെ കാർഡ്... എനിക്ക് ഒരു ചെറിയ ബാൻഡ് ഉണ്ട്... ഫ്രീ ആവുമ്പോ വിളിക്കണം... നമുക്ക് ഒരു കൈ നോക്കാം... രേഷ്‌മ തുള്ളിച്ചാടി... " ചേച്ചി ഇവൻ സൂപ്പറാ.... ഇത് വായിച്ച് കോളേജിൽ പഠിക്കുമ്പോ എത്ര പെണ്കുട്ടികളുടെ ഉറക്കം കളഞ്ഞിട്ടുണ്ടെന്നറിയോ...??? പക്ഷെ ഇവന് ക്രൗഡ് ഭയങ്കര പേടിയാ.... അവൾ ആവേശത്തോടെ പറഞ്ഞു.... "ഇതരാ " രേഷ്മയെ നോക്കിക്കൊണ്ട് ആ സ്ത്രീ രാഹുലിനോട് ചോദിച്ചു... അവൻ ഒന്ന് പരുങ്ങി.... " ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ..." തല താഴ്ത്തി ഒരു ചിരി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു... "ഹമ്മം..." അവർ ഒന്ന് ഇരുത്തി മൂളി... ശേഷം രേഷ്മയുടെ മുഖത്ത് നോക്കി അവനോടായി അവർ
💬 Comments
View all comments