0%

Chapter Title : കുറ്റബോധം 8 [Ajeesh]

Author : Ajeesh Read All Parts 515

മോളെ ആളുകൾ കാണും... " രാഹുൽ ഓർമ്മിപ്പിച്ചു... "കാണട്ടെ..." "അവർ ഓരോന്നൊക്കെ പറയാൻ തുടങ്ങും..." "ഐ ഡോണ്ട് കെയർ... " അവളെ അകറ്റാൻ മനസ്സ് സമ്മതിച്ചില്ലെങ്കിലും പരിസരബോധം അവനെ പിന്തിരിപ്പിച്ചു... "മതി വാ... ഇനി വൈകും..." അവൻ രേഷ്മയുടെ കൈ പിടിച്ച് നടന്നു... 5 മണി കഴിഞ്ഞപ്പോഴേക്കും അവർ തൃശൂർ ടൗണിൽ എത്തി... അവൾ ബൈക്കിൽ നിന്ന് ഇറങ്ങി... പതിവില്ലാത്ത വിധം ഒരു നാണം അവളിൽ അപ്പോൾ നിലകൊണ്ടിരുന്നു... "എന്തുപറ്റി എന്റെ തമ്പുരാട്ടികുട്ടിക്ക്...???" അവൾ അപ്പോഴും അവന്റെ വണ്ടിയുടെ ഹൻഡിലിൽ നഖം ഇട്ട് കുത്തിക്കൊണ്ട് നിന്നു... "കാര്യം പറയടി... നേരം വൈകിയിട്ട് പിന്നെ എന്നെ കുറ്റം പറയരുത് ട്ടാ..." അവൻ മുൻകൂർ ജാമ്യം എടുത്തു... "നാളെ നിന്റെ അച്ഛനും അമ്മയ്ക്കും ഒരു കല്യാണം ഉള്ളതല്ലേ??? " അവൻ വ്യഗ്രതയോടെ ബൈക്ക് ഓഫ് ചെയ്തു.... "അതേ.." അവൾ വീണ്ടും മൗനം തുടരുകയാണ്.... "എന്താടി പറ..." അവൻ സഹിക്കാനാവാതെ ചോദിച്ചു... " ഞാൻ നിന്റെ വീട്ടിലേക്ക് വരട്ടെ...??? " ചുറ്റുപാടും പെട്ടന്ന് പ്രകാശഭരിതമായത് പോലെ ഒരു അനുഭവം അവനിൽ ഉണ്ടായി.. "ആർ യൂ സീരിയസ് ??? " ഒന്ന് ഉറപ്പിക്കാനായി അവൻ വീണ്ടും ചോദിച്ചു... "യാ... എനിക്ക് ഇനി പിടിച്ച് നിൽക്കാൻ പറ്റും എന്ന് തോന്നുന്നില്ല..." അവൾ തല താഴ്ത്തി പറഞ്ഞു... " രാവിലെ 10 മാണി കഴിഞ്ഞിട്ട് വന്നാ മതി... ഞാൻ വന്ന് പിക്ക് ചെയ്യാം... " കൂടുതൽ എന്തെങ്കിലും ചോദിച്ച് അവളുടെ മനസ്സ് മാറ്റാൻ അവനും ഒരുക്കമായിരുന്നില്ല... വീണ്ടും നിശ്ശബ്ദ തളം കെട്ടി നിന്നു... അവർ ഇരുവരേയും

💬 Comments

View all comments