Chapter Title : കുറ്റബോധം 8 [Ajeesh]
ഇത്രത്തോളം അസ്വസ്ഥമാക്കിയ മറ്റൊരു സാഹചര്യം മുൻപ് ഉണ്ടായിട്ടില്ല.... രേഷ്മക്ക് അവന്റെ മുഖത്ത് നോക്കി യാത്ര പറയണം എന്നുണ്ടായിരുന്നു... കഴിയുന്നില്ല... അവൾ തിരിഞ്ഞു നടന്നു.... പെട്ടന്ന് അവൻ അവളുടെ കൈ പിടിച്ചു... " നാളെ വരുമ്പോ ഒരു സാരി ഉടുത്ത് വരോ???" അവന്റെ വാക്കുകൾ അവളെ കോളേജ് ലൈഫിലേക്ക് വീണ്ടും കൊണ്ടുപോയി ... അന്ന് ക്യാന്റീന്റെ പുറകിൽ വച്ച് അവൻ പറഞ്ഞ അതേ വാക്കുകൾ... ആ വാക്കുകൾക്ക് ഇപ്പോഴും അതേ മാധുര്യം... അതേ സൗന്ദര്യം... തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തിയ പോലെ ഒരു തോന്നൽ പ്രണയം ഇത്രയും മധുരമുള്ള വികാരമാണോ?? അവൾ ചിന്തിച്ചു... രാഹുലിന്റെ മുഖത്ത് നോക്കി അവൾ സമ്മതഭാവത്തിൽ തലയാട്ടി... ★★★★★★★★★★★★★★
നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്ന ഫോണിന്റെ ശബ്ദം കേട്ട് സോഫി അടുക്കളയിൽ നിന്നും ഓടി വന്നു... ഒരു പുഞ്ചിരി ആ ഫോൺ ശബ്ദം കേട്ടപ്പോൾ മുതൽ അവളുടെ മുഖത്ത് ഉണ്ടായിരുന്നു... അല്ലേലും ഭർത്താവിന്റെ ഫോൺ വരുമ്പോൾ ഒരു നാണവും ധൃതിയും ഒക്കെ സ്വാഭാവികമാണല്ലോ... ഫോൺ എടുത്ത് ചെവിയിൽ വച്ച് അവൾ സ്നേഹത്തോടെ വിളിച്ചു... "ഇച്ഛായാ.... " മറുതലക്കലും ഹാലോ എന്ന സ്ഥിരം കളീഷേ തുടക്കം ഉണ്ടായിരുന്നില്ല... റോഷനും തന്റെ സ്വതവേ ഉള്ള ഉയർന്ന സ്വരത്തിൽ നീട്ടി വിളിച്ചു.. "സോഫിയെ... എന്നാ ഉണ്ടെടി...." അവൾ ഒന്ന് നെടുവീർപ്പിട്ടു... എനിക്ക് പ്രത്യേകിച്ച് എന്ത് വിശേഷം ഉണ്ടാവാനാണ് ഇച്ഛയാ... അങ്ങനെ പോവുന്നു.... "മോൻ എന്ത്യ...." റോഷൻ തിരക്കി... "അവൻ പഠിക്കാൻ ഇരിക്കാണ്... " അല്ല... ഇച്ഛായന്റെ ലീവിന്റെ കാര്യം വല്ലതും തീരുമാനം ആയോ??? ഇതിപ്പോ ഒരു കൊല്ലം ആവാറായി പോയിട്ട്... വല്ല ഓർമ്മയുണ്ടോ???
💬 Comments
View all comments