Chapter Title : കുറ്റബോധം 8 [Ajeesh]
അവന്റെ ഭാര്യയൊക്കെ എന്ത് ചെയ്യുന്നു..." റോഷൻ തിരക്കി.... "അവൻ ഇപ്പോഴും കെട്ടാതെ നിക്കാ ഇച്ഛയാ..." അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദത്തിൽ വന്ന മാറ്റം റോഷൻ ശരിക്ക് ശ്രദ്ധിച്ചു.... അതെന്നാ അവൻ കെട്ടാതെ നിക്കുന്നെ??? സോഫിക്ക് അതിന് കൃത്യമായി മറുപടി ഇല്ലായിരുന്നു... "അവന് ഇപ്പോഴും ഒരു മാറ്റവും ഇല്ലന്നാ തോന്നുന്നേ.... പണ്ടത്തെ പോലെ തന്നെ ഒരു പാവം ചെറുക്കൻ തന്നെയാണ് ഇപ്പോഴും..." അവൻ അതിനെ കുറിച്ചൊന്നും ചിന്തിച്ചു നോക്കിയിട്ടുക്കൂടി ഉണ്ടാവില്ല..." ഇപ്പോൾ മുന്പത്തെക്കാളും മൃദുവായിട്ടാണോ ഞാൻ അവനെക്കുറിച്ച് സംസാരിച്ചത്... സോഫിക്ക് വീണ്ടും ഒരു നാണം തോന്നി... താൻ കാരണമാണ് അവൻ കെട്ടാതെ നിൽക്കുന്നത് എന്ന ഒരു ചിന്ത അവളുടെ ഉള്ളിൽ എവിടെയോ ഉള്ളത് പോലെ റോഷന് തോന്നി.... " എന്തായാലും നീ അവിടെ വരെ ഒന്ന് പോയി നോക്ക്... പറ്റിയാൽ നമുക്ക് അവനെ നല്ല ഒരു പെണ്ണിനെ പിടിച്ച് കെട്ടിക്കാം എന്താ ??? സമാധാനം ആയോ നിനക്ക്... " ഹൃദയത്തിൽ നിന്നും വരുന്ന പുഞ്ചിരി തടുക്കാൻ പറ്റില്ല എന്ന് സോഫിക്ക് മനസ്സിലായി.... അവൾ ഹൃദ്യമായി ചിരിച്ചു.... " താങ്ക്സ് ഇച്ഛയാ...." സത്യത്തിൽ ഞാൻ അവന്റെ വീടുവരെ ഒന്ന് പൊക്കോട്ടെ എന്ന് എങ്ങനെ ചോദിക്കും എന്ന് അവൾ പല ആവൃത്തി ചിന്തിച്ചിരുന്നതാണ്... സമ്മതം കിട്ടും എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു എങ്കിലും... പിന്നെ ഒരു അവസരം വന്നാൽ ഇതൊക്കെ വച്ച് തന്നെ കളിയാക്കി കൊല്ലാൻ മിടുക്കനാണ് തന്റെ കെട്ട്യോൻ എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.... ഇതിപ്പോൾ ആ ചമ്മൽ ഒഴിവായികിട്ടി.... അവൾ തന്റെ മോഹം പൂവണിഞ്ഞ സന്തോഷം റോഷനോട് തുറന്ന് പറഞ്ഞു....
💬 Comments
View all comments