0%

Chapter Title : കുറ്റബോധം 8 [Ajeesh]

Author : Ajeesh Read All Parts 501

തുടങ്ങി... "ഇനി ഒരു അക്ഷരം മിണ്ടിയാൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊളിക്കും..." അവൾ തല താഴ്ത്തി മുഖം വീർപ്പിച്ചു നിന്നു... "ഒരു ഇത്തിരി ചൂട് തട്ടിയാ അപ്പൊ ഉറങ്ങും ... ഇങ്ങനൊരു ഉറക്ക പിശാശ്..." "ഞാൻ നിന്റെ കൂടെ വരുമ്പോഴല്ലേ ഇങ്ങനെ ഉറങ്ങാറുള്ളൂ.... അറിയാതെ ഉറങ്ങി പോവുന്നതാ... സോറി..." രേഷ്‌മ വാടിയ മുഖത്തോടെ പറഞ്ഞു... "ഹമ്മം... സ്ഥലം എത്തി... നീ വാ..." അവർ ഡാമിലേക്ക് കടക്കാനുള്ള ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കി നടന്നു... "മണി ഒന്നായി... 5 മണിക്ക് എന്നെ നീ തിരിച്ച് തൃശൂർ എത്തിക്കണം ട്ടാ..." അവൾ വ്യഗ്രതയോടെ പറഞ്ഞു... "അതൊക്കെ ഞാൻ എത്തിക്കാം... ഒരു ഒന്നര മണിക്കൂർ ഇവിടെ സ്പെൻഡ് ചെയ്യാം പറ്റും... അത്രേ മാക്സിമം പറ്റുള്ളൂ..... " "അതൊക്കെ മതി... നീ വേഗം വാ..." രാഹുൽ ടിക്കറ്റ് എടുത്ത് ബൈക്ക് ഹാൻഡ് ലോക്ക് ചെയ്തു എന്ന് ഒരിക്കൽകൂടി ഉറപ്പ് വരുത്തി.... രേഷ്‌മ ചുറ്റും ഒന്ന് നോക്കി തനിക്ക് പരിചയം ഉള്ള ആരും ഈ പരിസരത്ത് ഇല്ല എന്ന് അവൾക്ക് ഉറപ്പ് വരുത്തേണ്ടതുണ്ടായിരുന്നു.... ഡാമിന്റെ കവാടം കടന്ന് ഉള്ളിലേക്ക് കടന്നതും മരങ്ങൾ പന്തൽ വിരിച്ച് പൂക്കൾ മനോഹാരമാക്കിയ ഒരു വലിയ ഉദ്യാനം അവൾക്ക് മുന്നിൽ ദൃശ്യമായി... വലത് വശത്ത് ഒരു ചെറിയ കുളം ഉണ്ട്... അതിനോട് ചേർന്ന് ഒരു ചെറിയ ഷെഡ്ഡ് കെട്ടി അവിടെ ഇരിക്കാൻ ഉള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു... അവിടെ ഒരു പ്രണയ ജോഡികൾ ചേർന്നിരിക്കുന്നുണ്ട്... അവരുടെ നോട്ടം തന്റെ മേൽ പതിഞ്ഞപ്പോൾ അവൾ വേഗം മുഖം തിരിച്ചു... ഉദ്യാനത്തിൽ അങ്ങിങ്ങായി ധാരാളം

💬 Comments

View all comments