0%

Chapter Title : കുറ്റബോധം 8 [Ajeesh]

Author : Ajeesh Read All Parts 521

ക്ലിഷേ ആണ് പോലും... നിങ്ങൾ നന്നാവില്ല... " അവൾ തന്റെ വിഷമം ഭർത്താവിനെ ഒരു രീതിയിലും ദേഷ്യം തോന്നിപ്പിക്കാത്ത വണ്ണം പറയാൻ ശ്രമിച്ചു... "അത് പിന്നെ നിന്നെ നേരിട്ട് കാണുമ്പോ കണ്ട്രോൾ കിട്ടണ്ടേ " ഇനി ഇപ്പൊ ഞാൻ റൊമാന്റിക് ആവാത്തത് കൊണ്ട് മുഖം വീർപ്പിക്കണ്ട... ഇവിടെ കിടന്ന് കഷ്ട്ടപ്പെടുന്ന ഓരോ നിമിഷവും ഇച്ഛായന്റെ മനസ്സിന്റെ ശക്തി നീ അല്ലയോ..... നിന്നെ സമാധാനിപ്പിക്കാണ്ട് പോയാ അന്ന് എന്റെ ഉറക്കം വരെ പോക്കാ..." സോഫിക്ക് ചിരി വന്നു... "ഓ.... മതി മതി... ഇനി ഓരോന്ന് ഉണ്ടാക്കി പറഞ്ഞ് ആകെ ചളവാക്കണ്ട... "

"മനുഷ്യൻ കഷ്ടപ്പെട്ട് ഓരോ ഡയലോഗ് കണ്ടുപിടിക്കുമ്പോ നീ എന്നെ ചളിയൻ ആക്കുവാണോടി... " ഇത്തവണ സോഫിക്ക് ചിരിയടക്കാൻ സാധിച്ചില്ല... "എന്റെ ഇച്ഛയാ... നിങ്ങളെ എനിക്ക് പെരുത്ത് ഇഷ്ടാവാ.... എന്നെ ഇത്പോലെ മനസ്സിലാക്കാൻ ഞാൻ പ്രേമിച്ച ആ സജീഷിനെകൊണ്ട് പോലും പറ്റില്ല... " നിങ്ങളെ കിട്ടിയതിൽ പിന്നെ ഞാൻ പേടി എന്താണെന്ന് അറിഞ്ഞിട്ടില്ല.... എല്ലാത്തിനും കട്ട സപ്പോർട്ട് അല്ലെ... " ഉമ്മമാ.... റോഷന്റെ ഉള്ളൊന്നു കുളിരുകോരി .... " അത് ചെറുതായിട്ട് സുഖിച്ചായിരുന്നു കേട്ടോ..." ഇനി ഞാൻ ഒരു ഉമ്മ തരണ്ടേ എന്റെ പെണ്....... .... ...... ......... പെട്ടന്ന് ഫോണ് കട്ട് ആയി... അവൾ ഫോൺ ചെവിയിൽ നിന്നും എടുത്ത് നോക്കി.... ബാലൻസ് തീർന്നിരിക്കുന്നു.... അവളുടെ മുഖം വിഷാദമണിഞ്ഞു..... വിളമ്പി വച്ച ചിക്കൻകറിയിൽ പല്ലി വീണ പോലെ തോന്നിപ്പോയി സോഫിക്ക്.... പോട്ടെ ഇനിയിപ്പോ പറഞ്ഞിട്ടെന്താ.... അവൾ ഫോൺ ഡൈനിങ് ടേബിളിൽ വച്ച് അടുക്കളയിലേക്ക് നടന്നു... *******************************

💬 Comments

View all comments