0%

Chapter Title : കുറ്റബോധം 8 [Ajeesh]

Author : Ajeesh Read All Parts 522

അടുത്ത ഞായറാഴ്ച സോഫി സജീഷിനെ കാണാൻ തന്നെ തീരുമാനിച്ചു.... ഒഴിവ് ദിവസം ആയത്കൊണ്ട് അവൻ വീട്ടിൽ തന്നെ ഉണ്ടായിരിക്കും എന്ന ഒരു വിശ്വാസവും അവർക്കുണ്ടായിരുന്നു... അവളുടെ മനസ്സിൽ ഒരു തിടുക്കം ഉറഞ്ഞുകൂടുന്നുണ്ടായിരുന്നു.... ആദ്യമായാണ് അവന്റെ വീട്ടിലേക്ക് പോകുന്നത്... ഒറ്റക്ക് കയറി ചെന്നാൽ മോശമായി പോവും മോനെയും കൂട്ടാം... അല്ലെങ്കിലും കൂടെ പഠിച്ച പെണ്കുട്ടികളുടെ അടുത്തേക്ക് പോകുമ്പോൾ പോലും അവനെ കൂടെ കൂട്ടാറുള്ളതാണ്...... ഒരു ധൈര്യത്തിന്.... ആ പതിവ് എന്തായാലും തെറ്റിക്കണ്ട... അവൾ മനസ്സിൽ ഉറപ്പിച്ചു... ഒരു ഇളം പിങ്ക് സാരിയുടുത്ത് അവൾ അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു... മുൻപും പല തവണ ഉടുത്തതാണെങ്കിലും ഇന്ന് ഇതിന് വല്ലാത്ത ഒരു ആകർഷണം ഉള്ള പോലെ അവൾക്ക് തോന്നി... സന്തോഷംകൊണ്ട് മനസ്സ് നിറഞ്ഞതിനാലാവാം ചെയ്യുന്നതിനെല്ലാം ഒരു പ്രത്യക ഇഷ്ട്ടം തോന്നിപ്പോവുന്നു... മകനെയും കൂട്ടി സജീഷിന്റെ വീട് ലക്ഷ്യമാക്കി നടന്നു... കവലയിലെ ഒരു കടയിൽ നിന്ന് സോഫി മൊബൈൽ റീചാർജ്ജ് ചെയ്തു... 100 രൂപക്ക്... അത് കഴിഞ്ഞതും അവൾ സജീഷിനെ വിളിച്ചു... ഹാലോ... സജീഷിനെ സ്വരം കാതുകളിൽ മുഴങ്ങി... പണ്ട് എന്തോരം കേൾക്കാൻ കൊതിച്ച ശബ്ദം ആണ് ഭഗവാനെ ഇത്... എന്നിട്ടിപ്പൊ കെട്ടും കഴിഞ്ഞ് ഒരു കൊച്ചായപ്പഴാ ഇതൊക്കെ സാധിക്കുന്നത്... അവന്റെ ഉള്ളിൽ സന്തോഷത്തിന്റെ ചെറിയ ഒരു അമിട്ട് പൊട്ടി.... "എന്താണ് സർ പരിപാടി... നമ്മളെയൊക്കെ ഓർമയുണ്ടോ....??? സജീഷിന് ആ ചോദ്യം അത്രക്കങ്ങു രസിച്ചില്ല... "അതെന്താടി അങ്ങനെ പറഞ്ഞേ..." "അല്ല പിന്നെ നീ വിളിക്കലൊന്നും ഉണ്ടായില്ലല്ലോ... അതുകൊണ്ട് ചോദിച്ചതാ... " അവളെ വിളിക്കാൻ ഉള്ള ഒരു മൗന സമ്മതം അല്ലെ ഭഗവാനെ

💬 Comments

View all comments