0%

Chapter Title : കുറ്റബോധം 8 [Ajeesh]

Author : Ajeesh Read All Parts 524

നിർത്തി... അവൾ ഒരിക്കൽകൂടി മാപ്പ് നോക്കി... അതേ ഇനി നടക്കാവുന്ന ദൂരമേ ഉള്ളു... അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി... "എത്രയായി ചേട്ടാ..." അയാൾ മീറ്റർ നോക്കികൊണ്ട് പറഞ്ഞു... "43 രൂപ ആയി... 40 തന്നാ മതി... വഴിയിൽ ഇറക്കി വിട്ടതല്ലേ.... അവൾ ചിരിച്ചു.... കയ്യിൽ കരുതിയ ഹൻഡ്ബാഗിൽ നിന്ന് ഒരു 40 രൂപ കൊടുത്തു... "ശരി ചേട്ടാ..." അവൾ നടന്നു... "ചേച്ചിക്ക് എന്നെ മനസ്സിലായാ"??? പോകാൻ തുടങ്ങിയ സോഫി ആ ചോദ്യം കേട്ട് ഒരുക്കൽ കൂടി തിരിഞ്ഞു ഓട്ടോക്കാരന്റെ മുഖം ശരിക്ക് നോക്കി... അവൾക്ക് ഒരു പരിചയവും തോന്നിയില്ല... " ഇല്ല ചേട്ടാ മനസ്സിലായില്ല സോറി... ചിലപ്പോ ആള് മാറിയതാവും ചേട്ടന്..." അയാൾ അത് കേട്ട് ചിരിച്ചു... "പിന്നെ സോഫി ചേച്ചിനെ കണ്ടാൽ എനിക്ക് അറിയില്ലല്ലോ..." തന്റെ പേര് പറഞ്ഞത് കേട്ടപ്പോൾ അവൾ ഒന്ന് അമ്പരന്നു... ഇതിപ്പോ ആരാ അവൾ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ... എന്നിട്ടും മനസ്സിലായില്ല... അവളുടെ മുഖത്ത് നിരാശ പടർന്നു... " അയ്യോ ചേച്ചി വല്ലാതാവണ്ടാ... അത്ര വലിയ ബന്ധം ഒന്നും നമ്മൾ തമ്മിൽ ഇല്ല...." നമ്മളൊക്കെ ഒരേ സ്കൂളിൽ പടിച്ചതാ... ഞാൻ 8ൽ പടിക്കുമ്പോ ചേച്ചി 10ൽ ആണ്.... ഓഹ് അപ്പൊ അങ്ങനെയുള്ള പരിചയം ആണ്... സോഫി മുൻപരിചയം ഓർമ്മ വന്ന മട്ടിൽ ഒരു ചിരി പാസ്സാക്കി... " ഞാനും സജീഷ് ചേട്ടനും ഒക്കെ ഒന്നിച്ചാണ് സ്‌കൂളിൽ പോവാറ്... അതാണ് ചേച്ചിനെ നല്ല ഓർമ്മ..." "എന്താ നിന്റെ പേര്... " ....ഗിരി... അപ്പൊ ശരി ചേച്ചി... അവൻ വീട്ടിൽ കാണും...

💬 Comments

View all comments