0%

Chapter Title : കുറ്റബോധം 8 [Ajeesh]

Author : Ajeesh Read All Parts 525

ഞാൻ പോട്ടെ.... ഗിരി തന്റെ വണ്ടിക്കകത്തേക്ക് കയറി... ഗിരി... പെട്ടന്ന് അവൾ ഒന്ന് നിന്നു... അങ്ങനെ വിളിക്കാവോ??? അവൾ പെട്ടന്ന് ഉണ്ടായ ചോദ്യത്തിൽ ശങ്കിച്ചു നിന്നു.... "ചേച്ചിക്ക് എന്നെ എന്ത് വേണെങ്കിലും വിളിക്കാല്ലോ.... എന്താ വേണ്ടെന്ന് പറഞ്ഞാ മതി..." ആ വാക്കുകളിൽ ഒരു സത്യസന്ധത നിഴലിച്ചിരുന്നു.... "ഇവിടന്ന് ഞാൻ തിരിച്ചു പോവുമ്പോ എങ്ങനാ... നീ ഫ്രീ ആണെങ്കിൽ ഒരു 2 മണിക്കൂർ കഴിയുമ്പോ വരോ... അപ്പൊ എനിക്ക് തിരിച്ച്‌ പോവാൻ എളുപ്പം ആയിരിക്കും......" അവൾ ഒരു മുൻകരുതൽ എന്നോണം പറഞ്ഞു... "അതിനെന്താ ചേച്ചി... ചേച്ചി എന്റെ നമ്പർ സേവ് ചെയ്ത് വച്ചോ... എപ്പൊ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചാൽ മതി... ഏത് പാതിരാത്രിക്കും ഗിരീടെ ഓട്ടോ ഓട്ടം പോവും...." അവൻ നമ്പർ സോഫിക്ക് കൊടുത്തു.... ഇത് മോനാണോ... ? സോഫിയുടെ പിങ്ക് കളർ സാരിയിൽ പിടിച്ച് നിൽക്കുന്ന കൊച്ചു പയ്യനെ നോക്കി ഗിരി ചോദിച്ചു... "...ആ ..." "എന്താ മോന്റെ പേര്... ഗിരി അല്പം കുനിഞ്ഞ് അവനോട് ചോദിച്ചു... " അയൻ മാൻ... " .ഏ... ഗിരി മനസ്സിലാവാത്ത മട്ടിൽ സോഫിയെ നോക്കി... "ടാ നിനക്ക് ഞാൻ തരുന്നുണ്ട്...." സോഫി അവനെ ശകാരിച്ചു... " എന്റെ പൊന്നു ഗിരി... ടോണി എന്നാണ് പേര്... കുറച്ചു നാള് മുൻപ് എന്റെ ഹസ്സിന്റെ അനിയന്റെ കൂടെ ഒരു സിനിമയ്ക്ക് പോയി... അയേൺ മാൻ... അത് കഴിഞ്ഞു വന്നെപ്പിന്നെ ആര് പേര് ചോദിച്ചാലും ഇതേ പറയൂ..." "ആ ... അത് കൊള്ളാല്ലോ... ചെക്കൻ മിടുക്കാനാട്ടാ..." എന്നാ ശരി ചേച്ചി... ഇറങ്ങുമ്പോ വിളിച്ചാൽ

💬 Comments

View all comments