0%

Chapter Title : കുറ്റബോധം 8 [Ajeesh]

Author : Ajeesh Read All Parts 527

മതി..." അവൻ വണ്ടിയിൽ കയറി... "ഓഹ് ശരി....." അവൾ സജീഷിനെ വീട് ലക്ഷ്യമാക്കി നടന്നു... വഴി നീളെ വലിയ കുഴികളും മറ്റും ആണ്... ടാർ ഇട്ട റോഡ് അല്ലാത്തത് കൊണ്ടാവണം പൊടി നല്ലവണ്ണം പറന്ന് കളിക്കുന്നുണ്ടായിരിന്നു.... ഇരു വശങ്ങളിലും ശീമകൊന്നയുടെയും ചെമ്പരത്തിയുടെയും ചെടികൾ വേലി കണക്കെ നിൽക്കുന്നുണ്ട്... സജീഷിനെ വീട് കൂടാതെ മൂന്നോ നാലോ വീടുകൾ കൂടി ഉണ്ട് ആ വഴിയിൽ... അവൾ ടോണിയെയും കൂട്ടി സജീഷിന്റെ വീട്ടിലേക്ക് നടന്നു... ഒരു വളവിനോട് ചേർന്ന് കുറച്ചധികം മുറ്റം ഉള്ള ഒരു ഓടിട്ട വീടാണ് സജീഷിന്റേത്.... അവൾ സ്കൂൾ സമയത്ത് അവൻ പറഞ്ഞത് ഓർത്തു... എന്റെ ഒരു ചെറിയ വീടാണ്... ഓടിട്ട കുഞ്ഞു വീട്... അവൾ കോളിങ് ബെൽ അടിച്ചു... അമ്മയാണ് വന്ന് വാതിൽ തുറന്നത്... "ആ മോളോ... കേറി വാ... ... ഇരിക്ക്.... " അവൻ ഇപ്പൊ വരും..... നിങ്ങൾക്ക് കഴിക്കാൻ എന്തെലും വാങ്ങാൻ വേണ്ടി വരും എന്ന് പറഞ്ഞ് പോയതാ.... 'അമ്മ പറഞ്ഞു... "ഓഹ് അതൊന്നും വേണ്ടായിരുന്നു അമ്മേ..." അവൾ സവഭവികതയോടെ പറഞ്ഞു സോഫിയുടെ സാരിയുടെ തല പിടിച്ചു നിൽക്കുന്ന കൊച്ചു പയ്യനെ കണ്ടപ്പോൾ ആ സ്ത്രീയുടെ മുഖത്ത് ഒരു വല്ലാത്ത പ്രസരിപ്പ് ഉണ്ടായി... ഒരു കുഞ്ഞിനെ താലോലിച്ച കാലമോക്കെ ആ സ്ത്രീ മറന്ന് പോയിരുന്നു... അവർ ടോണിയെ വാരിയെടുത്ത് ഒക്കത്തു വച്ച് അകത്തേക്ക് നടന്നു.... അവനെ താങ്ങാൻ ഉള്ള കരുത്ത് അമ്മക്ക് ഉണ്ടാകുമോ എന്നൊരു ഭയം സോഫിക്ക് ഉണ്ടായിരുന്നു... പക്ഷെ അവർ അതിൽ പൂർണ്ണമായും വിജയിച്ചു... പരിചയം ഇല്ലാത്ത ഒരാൾ തന്നെ എടുത്തത്തിന്റെ എല്ലാ

💬 Comments

View all comments