0%

Chapter Title : കുറ്റബോധം 8 [Ajeesh]

Author : Ajeesh Read All Parts 528

വിമ്മിഷ്ടവും ടോണിയുടെ മുഖത്ത് ഉണ്ടായിരുന്നു... തന്റെ അമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ഭയത്തോടെ ടോണി സോഫിയെ നോക്കി... അവന്റെ മുഖം കണ്ടപ്പോൾ സോഫിക്ക് ഒരു കുസൃതി തോന്നി... "എന്നാ ഞാൻ ഇറങ്ങട്ടെ അമ്മേ... ഇവനെ ഇവിടെ നിർത്തിക്കൊ... ഇനി കുറുമ്പൊക്കെ മാറുമ്പോ ഞാൻ വന്ന് കൊണ്ടുപോവാം....." അത് കേട്ടതും അവൻ സംശയത്തോടെ സജീഷിനെ അമ്മയെ നോക്കി... "എന്നാ ശരി മോളെ... നീ പോക്കോ.. ഇനി വരണ്ടാ... ഇവനെ ഞാൻ ശരിയാക്കാം..." ടോണിയുടെ സകല നിയന്ത്രണവും നഷ്ട്ടപ്പെട്ടു... അവൻ തന്റെ അമ്മയെ നോക്കി കരയാൻ തുടങ്ങി... ഉറക്കെ വാവിട്ട് കരയാൻ തുടങ്ങി.... സോഫി പതിയെ വീടിന്റെ പടികൾ ഇറങ്ങി... ആആആആ... അമ്മേ പോല്ലേ അമ്മേ... ഞാൻ കുറുമ്പ് കാട്ടില്ല... പോവല്ലേ.... അവൻ നിലവിളിച്ചു .... സോഫി തിരിഞ്ഞു നോക്കി... അവൻ തന്റെ അമ്മയുടെ അടുത്തേക്ക് ഇറങ്ങി ഓടാൻ വേണ്ടി ഇടുപ്പിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു... പക്ഷെ സജീഷിന്റെ അമ്മ അവനെ മുറുകെ പിടിച്ചിരുന്നതിനാൽ ഇറങ്ങി ഓടാനുള്ള ഒരു അവസരവും ടോണിക്ക് കിട്ടിയില്ല...... ടോണി വീണ്ടും കരയാൻ തുടങ്ങി... അയ്യോ........ എന്റെ അമ്മ പോയ്‌.... അവൻ വീണ്ടും കരയാൻ തുടങ്ങി... സോഫിയുടെ കണ്ണ് നിറഞ്ഞു... എങ്കിലും അവൾ തിരിഞ്ഞു നോക്കാതെ അല്പം നടന്നു... ടോണി അലറിക്കൊണ്ട് സജീഷിന്റെ അമ്മയെ അടിക്കാൻ തുടങ്ങി... എങ്കിലും അവന്റെ കുഞ്ഞു കൈകൾക്ക് വിലങ്ങിടാൻ അവർക്ക് വളരെ എളുപ്പമായിരുന്നു... ടോണി കാറി വിളിച്ചു... സോഫി ഇടറിയ ശബ്ദത്തോടെ വിളിച്ചു ചോദിച്ചു... " ഇനി നീ കുറുമ്പ് കാണിക്കോ...???" ഇല്ലാ.... അവൻ ശ്വാസം എടുക്കാൻ പോലും

💬 Comments

View all comments