Chapter Title : കുറ്റബോധം 9 [Ajeesh]
അവൾക്ക് നേരെ എറിഞ്ഞു... " പോയി ഡ്രസ് മാറിട്ട് വേഗം വാടാ ചെക്കാ... " രേഷ്മ ചിരിച്ചുകൊണ്ട് പറഞ്ഞു... " രേഷ്മേ.... " അവൻ പതിയെ വിളിച്ചു... ആ വിളിയിൽ മതിമറന്നെന്നോണം അവളും തിരികെ പറഞ്ഞു... " എന്താടാ..." " സാരിയാണോ ഉടുത്തിരിക്കുന്നത്... " അവൻ ആകാംഷയോടെ ചോദിച്ചു... " നീ എന്നെ പിക്ക് ചെയ്യാൻ അല്ലെ വരുന്നത്... അപ്പൊ മോൻ നേരിട്ട് കണ്ടാ മതി... ഇപ്പൊ വേഗം വരാൻ നോക്ക്... " അവളുടെ ചിണുങ്ങിക്കൊണ്ടുള്ള ചിരി അവന്റെ കാതിൽ മുഴങ്ങി... ഇന്നെന്താണ് അവളുടെ ഓരോ ചലനങ്ങൾക്കും വല്ലാത്ത അനുഭൂതി ഉണ്ടാകുന്നത്... അവൻ ഫോൺ കട്ട് ചെയ്ത് ഡ്രസ്സ് മാറി മുടി മുഴുവൻ പുറകിലേക്ക് കൈ കൊണ്ട് തന്നെ ഒതുക്കി വച്ചു... " ഭഗവാനെ എന്നത്തേയും പോലെ കുഴപ്പം ഒന്നും ഉണ്ടാവല്ലേ... " അവൻ ഹെൽമെറ്റ് എടുത്ത് തന്റെ വണ്ടിയിൽ കയറി രേഷ്മയെ കൂട്ടാൻ പോയി... അവൻ പരമാവധി വേഗത്തിൽ വണ്ടി ഓടിച്ചു... ഒരു ആവേശം ആയിരുന്നു അവന്... ഇന്ന് ആകാശത്തിന് തെളിച്ചം കൂടുതൽ ഉള്ളത് പോലെ അവന് തോന്നി... ഇന്നത്തെ സൂര്യൻ അവന് വേണ്ടി ആയിരുന്നു ഉദിച്ചത്... അവന്റെ വേഗത്തെ പ്രതിരോധിക്കുന്ന കാറ്റിന് പോലും വല്ലാത്ത കുളിർമ്മ അനുഭവപ്പെട്ടു... ശ്വേത വർണത്തിൽ ഉള്ള അവന്റെ വസ്ത്രം അവന് സ്വയം ഒരു മാലാഖയായി മാറിയ പൊലെ ഒരു അനുഭൂതി ഉണ്ടാക്കി... ചിറകുകൾ ഉള്ള എങ്ങും സന്തോഷം വാരി വിതറുന്ന മാലാഖ... പെട്ടന്നാണ് അവൻ സിഗ്നൽ ചുവപ്പ് കത്തി നിൽക്കുന്നത് കണ്ടത്... ഒരു ഭയം ഉള്ളിൽ ഇരച്ചു കയറി...
💬 Comments
View all comments