Chapter Title : കുറ്റബോധം 9 [Ajeesh]
ചെല്ല്... " അവൻ ബ്രെഷ് വായിൽ വച്ച് കൈ വീശി കാണിച്ചു... അമ്മയും അച്ഛനും നടന്നു നീങ്ങി... രാഹുൽ മുഖം കഴുകി ഫോൺ എടുത്തു നോക്കി.... സമയം 9 മണിയോടടുക്കാറായി... അവൻ വേഗം കുളിക്കാൻ കയറി.... ഷവറിലൂടെ വെള്ളം തലയിൽ വീണപ്പോൾ അവൻ ചെറുതായൊന്ന് വിറച്ചുപോയി ..... തണുത്ത വെള്ളത്തിൽ കുളിക്കാൻ ചറുപ്പം മുതലേ ഉള്ള മടി അവനിൽ ചെറിയ ഒരു വിറവൽ ഉണ്ടാക്കി... പെട്ടന്ന് ഫോൺ റിങ് ചെയ്യുന്നത് അവൻ കേട്ടു... അവൾ പുറപ്പെട്ടുകാണും എന്ന് അവന് ഉറപ്പായി... വേഗം തന്നെ കുളി അവസാനിപ്പിച്ച് മുറിയിലേക്ക് ഓടി വന്നു... രേഷമയുടെ രണ്ട് മിസ്സ് കോൾ വന്നുകിടക്കുന്നുണ്ട്... അവൻ തിരിച്ചു വിളിച്ചു... " ഉറങ്ങുവായിരുന്നോ ?? " ഫോൺ എടുത്തതും അവൾ ചോദിച്ചു... സാധാരണ ദിവസങ്ങളിൽ ഒരു വലിയ ചീത്തയോടെയാണ് അവൾ തുടങ്ങാറുള്ളത് എന്ന് അവൻ ഓർത്തു... " അല്ല മോളെ... കുളിക്കായിരുന്നു... " ഞാൻ ശക്തൻ സ്റ്റാന്റിൽ എത്താറായി..." അവൾ പറഞ്ഞു... " അവൻ ഫോൺ ചെവിയിൽ നിന്നും എടുത്ത് വീണ്ടും സമയം നോക്കി... " നേരത്തെ ആണല്ലോ... " അവളുടെ ചിരി ഫോണിലൂടെ മുഴങ്ങി കേട്ടു... " ഇരിപ്പൊറക്കുന്നില്ലടാ... അതാ ഞാൻ... " അവൻ നേടുവീർപ്പോടെ കട്ടിലിലേക്ക് ചാഞ്ഞു... " ഇനി ഞാൻ തൃശൂർ എത്തുന്നത് വരെ എന്തു ചെയ്യും നീ... ഒറ്റക്ക് നിക്കണ്ടേ.. " " ഒരു അരമണിക്കൂർ അല്ലെ... ഇട്‌സ് ഒക്കെ... " അവൾ പറഞ്ഞു... " ഹമമ്മ് ... പിന്നെന്താ... " ഒന്നും ചോദിക്കാൻ ഇല്ലാതെ അവൻ ഒരു ചോദ്യം
💬 Comments
View all comments